രോഗികളെവച്ച് നീലച്ചിത്രമെടുത്ത ഡോക്ടര്‍ പിടിയില്‍
റായ്‌പൂര്‍: രോഗികളെ വച്ച് നീലച്ചിത്രം നിര്‍മ്മിച്ച ഡോക്ടര്‍ പൊലീസ് പിടിയിലായി. ചത്തീസ്‌ഗഡിലെ ഒരു ഗ്രാമത്തില്‍ സേവനം നടത്തുന്ന ഹോമിയോ ഡോക്ടറാണ് നീലച്ചിത്ര നിര്‍മ്മാണത്തെത്തുടര്‍ന്ന് പിടിയിലായത്.
തന്റെയടുത്ത് ചികിത്സതേടിയെത്തുന്ന സ്‌ത്രീകളെയാണ് ഡോക്ടര്‍ നീലച്ചിത്രം ചിത്രീകരിക്കാനായി ഉപയോഗിച്ചത്. മുപ്പത്തിരണ്ടുകാരനായ ആശിഷ് ശര്‍മ്മയെന്ന ഡോക്ടറാണ് പിടിയിലായത്.
ഇയാള്‍ക്കൊപ്പം ഇരുപത്തിയഞ്ചുകാരനായ ബന്ധുവിനെയും പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ചയാണ് ചത്തീസ്‌ഗഡിലെ അദ്‌സെന ഗ്രാമത്തില്‍ നിന്നും ഇവരെ പിടികൂടിയത്.
ഗ്രാമവാസികള്‍ ഏറെ നാള്‍ മുമ്പേതന്നെ സ്‌ത്രീകളോടുള്ള ഇയാളുടെ മോശമായ പെരുമാറ്റത്തെക്കുറിച്ച് അധികൃതരോട് പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ബുധനാഴ്‌ച പൊലീസ് ഇയാളുടെ ക്ലിനിക്കില്‍ നടത്തിയ റെയ്‌ഡില്‍ ഒട്ടെറെ നീലച്ചിത്ര സിഡികള്‍ പിടിച്ചെടുത്തു.
കഴിഞ്ഞ മൂന്നുവര്‍ഷമായി തന്നെ കാണാനെത്തുന്ന സ്‌ത്രീകളില്‍ പലരെയും ഉപയോഗിച്ച് രഹസ്യമായി നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് ഡോക്ടര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
തന്റെ ക്ലിനിക്കിലെ ജോലിക്കാരികളെ വച്ചും ഇത്തരം ചിത്രങ്ങള്‍ ഷൂട്ട് ചെയ്‌തിട്ടുണ്ടെന്നും ഡോക്ടര്‍ വെളിപ്പെുടുത്തി. പ്രാഥമിക അന്വേഷണത്തില്‍ ഇത്തരം സിഡികള്‍ ഇയാള്‍ വില്‍പന നടത്തിയതായി കണ്ടെത്തിയിട്ടില്ല. റായ്‌പൂരില്‍ ഭാര്യയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്.












Click it and Unblock the Notifications