ലാവലിന്‍ ഹര്‍ജി ഉച്ച കഴിഞ്ഞ് പരിഗണിക്കും
ദില്ലി: ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഉച്ചയ്‌ക്കുശേഷം പരിഗണിക്കാനായി മാറ്റി.
തിങ്കളാഴ്‌ച രാവിലെ സുപ്രീം കോടതിയിലെ ആറാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണനയ്‌ക്ക് എടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും, ക്രൈം എഡിറ്റര്‍ നന്ദകുമാറിന്റെ അഭിഭാഷകന്‍ ശാന്തി ഭൂഷണും ഹാജരായിരുന്നില്ല. തുടര്‍ന്നാണ് എല്ലാ കേസുകളും കഴിഞ്ഞ ശേഷം ഉച്ചയ്‌ക്കുശേഷം ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
10:42 AM
പിണറായിയുടെ ഹര്‍ജി പരിഗണിക്കുന്നു
ദില്ലി: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിയ്‌ക്കും. ജസ്റ്റിസുമാരായ ബി സുദര്‍ശന്‍ റെഡ്ഡിയും ആര്‍വി രവീന്ദ്രനുമടങ്ങുന്ന ബഞ്ച് രാവിലെ പത്തരയ്‌ക്കാണ് ഹര്‍ജി പരിഗണിയ്‌ക്കുക.
ലാവലിന്‍ കേസില്‍ തനിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സംസ്ഥാന ഗവര്‍ണര്‍ ആര്‍എസ് ഗവായിയുടെ നടപടി ചോദ്യം ചെയ്‌തും സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പിണറായി ഹര്‍ജി നല്‍കിയിരിക്കുന്നത്.
ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും അത് റദ്ദാക്കണമെന്നും സിബിഐ തയാറാക്കിയ കുറ്റപത്രം റദ്ദാക്കണമെന്നുമാണ് പിണറായി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പരേഖ് ആന്‍ഡ് കമ്പനിയിലൂടെയാണു പിണറായി ഹര്‍ജി ഫയല്‍ ചെയ്‌തത്. പിണറായി വിജയനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനും സംസ്ഥാന സര്‍ക്കാരിനു വേണ്‌ടി ഹരീഷ് സാല്‍വെയും കോടതിയില്‍ ഹാജരാകും. കേസില്‍ ക്രൈം എഡിറ്റര്‍ നന്ദകുമാറിന് വേണ്ടി മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ശാന്തിഭൂഷണ്‍ ഹാജരാകും.
സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തരവകുപ്പു സെക്രട്ടറിയെ മാത്രം എതിര്‍കക്ഷിയാക്കിയുള്ള ഹര്‍ജിയാണു പിണറായി ആദ്യം ഫയല്‍ ചെയ്‌തത്. പിന്നീടു സിബിഐയെയും കക്ഷി ചേര്‍ത്തു. ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ തനിക്കു പറയാനുള്ളതുകൂടി കേള്‍ക്കണമെന്ന ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാറിന്റെ അപേക്ഷയും കേസില്‍ കക്ഷി ചേരാന്‍ ടി അസഫ് അലി നല്‍കിയ അപേക്ഷയും കോടതി തിങ്കളാഴ്‌ചപരിഗണിക്കുന്നുണ്ട്.
08:22 AM












Click it and Unblock the Notifications