ഓംപ്രകാശും രാജേഷും സഞ്ചരിച്ചത് പോളിനൊപ്പം തന്നെ
ആലപ്പുഴ: പോള്‍ മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന ഓംപ്രകാശും പുത്തന്‍പാലം രാജേഷും സഞ്ചരിച്ചത് പോളിന്റെ എന്‍ഡവര്‍ കാറില്‍ത്തന്നെയായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍ പോളിന്റെ ഡ്രൈവര്‍ ഷിബിവിന്റെ മൊഴിയ്‌ക്ക് വിരുദ്ധമാണ്. ഒരാള്‍ എന്‍ഡവറിലും ഒരാള്‍ തനിക്കൊപ്പവും കയറുകയായിരുന്നുവെന്നാണ് ഷിബു നേരത്തേ മൊഴി നല്‍കിയിരുന്നത്.
പോളിന്റെ കൊലയ്‌ക്കുശേഷം ഉപേക്ഷിക്കപ്പെട്ട എന്‍ഡവര്‍ പിന്നീട് ചവറയില്‍ നിന്നാണ് കണ്ടെടുത്തത്. കൊലപാതകം നടന്ന ദിവസം പോളിനൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നവരെക്കുറിച്ച് ഒട്ടേറെ കഥകള്‍പ്രചരിക്കുന്നുണ്ട്.
ഒരു ചലച്ചിത്ര നടിയും ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്നുവെന്നും അവരുടെ ബാഗ് പൊലീസ് എന്‍ഡവറില്‍ നിന്നും മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഈ നടിയാരാണെന്നകാര്യം ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതിനിടെ പോള്‍ വധക്കേസില്‍ പിടിയിലായവരുടെ മൊബൈല്‍ പരിശോധന പൂര്‍ത്തിയായി. കൊച്ചിയിലെ സൈബര്‍ സെല്ലിലായിരുന്നു മൊബൈല്‍ പരിശോധന. ക്വട്ടേഷന്‍ സംഘത്തിലെ ആരെയും ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications