കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍

  • By Staff
Google Oneindia Malayalam News

ലഖ്‌നൊ: തീവണ്ടിയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ്‌ സംഭവം.

ഹസ്രത്ത്‌ നിസാമുദ്ദീന്‍, ബാന്ദ്ര എന്നീ സ്റ്റേഷനുകള്‍ക്കിടയില്‍ സര്‍വ്വീസ്‌ നടത്തുന്ന മുംബൈ സമ്പര്‍ക്ക്‌ ക്രാന്തി എക്‌സ്‌പ്രസിന്റെ എസി കോച്ചില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ബാഗ്‌.

ഉടമസ്ഥനില്ലാതെ കിടക്കുന്ന ബാഗ്‌ കണ്ട്‌ സംശയം തോന്നിയ ടിക്കറ്റ്‌ എക്‌സാമിനര്‍ റെയില്‍വേ പൊലീസിനെ വിവരമറിയിച്ചതിനെത്തുര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്‌.

മൃതദേഹത്തിന്‌ രണ്ടുദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. കുട്ടിയ്‌ക്ക്‌ 15വയസ്സെങ്കിലും പ്രായം തോന്നിക്കുമെന്നും പൊലീസ്‌ വ്യക്തമാക്കി.

മൃതദേഹമല്ലാതെ മറ്റൊന്നും ബാഗിനുള്ളിലില്ല. കുട്ടിയെ തിരിച്ചറിയുന്നതിനായി തീവണ്ടിയ്‌ക്ക്‌ സ്റ്റോപ്പുള്ള സ്റ്റേഷനിലേയ്‌ക്കെല്ലാം ഫോട്ടോ അയച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ അറിയിച്ചു. ആരാണ്‌ വണ്ടിയില്‍ ബാഗ്‌ ഉപേക്ഷിച്ചതെന്നതിനെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X