കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളി ഉത്രാടപ്പാച്ചിലില്‍

  • By Staff
Google Oneindia Malayalam News

Happy Onam
തിരുവോണം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ മലയാളിയ്‌ക്ക്‌ ഇന്ന്‌ ഉത്രാടപ്പാച്ചില്‍. മാര്‍ക്കറ്റുകളിലെല്ലാം വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. അതിനൊപ്പം തന്നെ സാധനങ്ങളുടെ കുതിച്ചുയരുന്ന വിലയും ജനങ്ങളെ അവതാളത്തിലാക്കുകയാണ്‌.

എങ്കിലും കാണം വിറ്റും ഓണം ഉണ്ണണം എന്ന്‌ പറഞ്ഞും, കേട്ടും ശീലിച്ച മലയാളിയ്‌ക്ക്‌ ഓണം ആഘോഷിക്കാതിരിക്കാന്‍ കഴിയില്ല. മറുനാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ പലതിനും തീ വിലയാണ്‌. സാമ്പാറിനും, അവിയലിനുമൊക്കെ പ്രത്യേകം പ്രത്യേകം കിട്ടുന്ന കിറ്റുകളാണ്‌ പച്ചക്കറി വിപണിയില്‍ താരങ്ങള്‍.

കിറ്റിന്‌ 15മുതല്‍ 20രൂപവരെയാണ്‌ വില. വിപണിയിലെ വിലയേറിയ ഇനങ്ങള്‍ പച്ചമാങ്ങയും, ഏത്തക്കയും, പാവയ്‌ക്കയുമൊക്കെയാണ്‌. പച്ചമാങ്ങ കിലോയ്‌ക്ക്‌ 60 രൂപയും ഏത്തയ്‌ക്ക കിലോയ്‌ക്ക്‌ 36രൂപയുമാണ്‌. പാവയ്‌ക്കയ്‌ക്കും പയറിനും കിലോയ്‌ക്ക്‌ 50രൂപയാണ്‌ വില. ഓണത്തിനൊപ്പം തന്നെ റംസാന്‍ നോമ്പ്‌ കൂടി വന്നതിനാല്‍ പഴങ്ങള്‍ക്കും നല്ല വിലയാണ്‌.

കേരളത്തില്‍ ഓണത്തിരക്ക്‌ തകൃതിയാവുമ്പോള്‍ ലക്ഷക്കണക്കിന്‌ മറുനാടന്‍ മലയാളികള്‍ ഗൃഹാതുരതയോടെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമായി കഴിയുന്നു. ഓണത്തെക്കുറിച്ച്‌ ഓര്‍ക്കാന്‍ പോലും കഴിയാതെ ജോലിത്തിരക്കില്‍ ഓണം ഒരു സാധാരണദിനം മാത്രമാകുന്നവരും കുറവല്ല.

മലയാളി ഒരു കണ്‍സ്യൂമര്‍ സമൂഹമായി മാറുമ്പോഴും ഓണമെന്ന വിശുദ്ധിയെ നമ്മള്‍ മറുന്നുകളയുന്നില്ല. കാലം മാറുന്നതിനനുസരിച്ച്‌ ആഘോഷങ്ങളും മാറിക്കൊണ്ടിരിക്കുന്നു. പഴയകാലത്തെ ഓണമാണ്‌ ഓണം ഇപ്പോഴെന്തോണം എന്നു ചോദിക്കുന്നതില്‍ കാര്യമില്ല.

ജീവിസാഹചര്യങ്ങള്‍ക്കനുസരിച്ച്‌ അതിനനുസൃതമായ മാറ്റങ്ങളോടെ മാത്രമേ നമുക്ക്‌ ആഘോഷങ്ങളെ കൂടെക്കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. എല്ലാ ആഘോഷങ്ങള്‍ക്കും ഒരേ ലക്ഷ്യമാണുള്ളത,്‌ മാനുഷിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുക.

വര്‍ഷത്തിലൊന്നെങ്കിലും ഒത്തുചേരാനുള്ള ഒരു സുദിനമായിട്ടാണ്‌ നമ്മള്‍ ഇത്തരം ആഘോഷങ്ങളെ കാണുന്നത്‌. ഉണ്ണുന്നത്‌ ഇസ്‌റ്റന്റ്‌ സദ്യയാണെങ്കിലും ചാനലുകളിലെ ഓണം പരിപാടികള്‍ കാണാനായി കൂട്ടുചേര്‍ന്ന്‌ ടിവിയ്‌ക്ക്‌ മുമ്പിലിരിക്കുകയാണെങ്കിലും അവിടെ കൂട്ടായ്‌മയുടെ സൗന്ദര്യമുണ്ട്‌. അവിടെയും പങ്കുവയ്‌ക്കപ്പെടുന്നത്‌ സ്‌നേഹം മാത്രമാണെന്ന്‌ നമുക്ക്‌ ഉറപ്പിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X