രാജശേഖര റെഡ്ഡിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പ്രിയമുഖ്യമന്ത്രിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ആയിരങ്ങളാണ് ഹൈദരാബാദിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. അപകടം നടന്ന നല്ലമലയില് നിന്നും കര്‍ണൂല്‍ ബേസ് ക്യാമ്പിലെത്തിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാവികസേനയുടെ ഹെലികോപ്റ്ററില്‍ വ്യാഴാഴ്ച അഞ്ചുമണിയോടെ ഹൈദരാബാദില്‍ എത്തിക്കുകയായിരുന്നു.
റെഡ്ഡിയോടൊപ്പം മരിച്ച മറ്റ് നാലുപേരുടെ മൃതദേഹങ്ങളും ഹൈദരാബാദില്‍ എത്തിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായാണ് മൃതദേഹം ഔദ്യോഗിക വസതിയില്‍ എത്തിച്ചത്. വൈഎസ്ആറിന്റെ മരണവാര്‍ത്ത ആന്ധ്രയെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ പത്തുമണിമുതല്‍ മൃതദേഹം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചതിരിഞ്ഞ് സംസ്കരിക്കാനായി റെഡ്ഡിയുടെ സ്വദേശമായ പുലിവെന്തുലയിലേയ്ക്ക് കൊണ്ടുപോകും.
റെഡ്ഡിയോടുള്ള ആദരസൂചകമായി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ കേന്ദ്രസ്ഥാപനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രയില്‍ ഒന്‍പതാം തിയ്യതിവരെ ഔദ്യോഗിക പരിപാടികളൊന്നും നടത്തുകയില്ല.
റെഡ്ഡിയോടുള്ള ആദരസൂചകമായി തമിഴ്നാട് സര്‍ക്കാറും വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി മന്മോഹന് സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധ മന്ത്രി എകെ ആന്റണി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങുകളില്‍ സംബന്ധിക്കാനായി വെള്ളിയാഴ്ച ആന്ധ്രയിലെത്തും. കേരളത്തെ പ്രതിനിധീകരിച്ച് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ചടങ്ങുകളില്‍ പങ്കെടുക്കുക.
ബുധനാഴ്ച കാലത്ത് പത്തുമണിയോടെയാണ് റെഡ്ഡിയും കൂട്ടരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കാണാതായത്. തുടര്‍ന്ന് 24മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച 11മണിയോടെ നല്ലമലയിലെ കുന്നില്‍ തകര്‍ന്ന നിലയില്‍ കോപ്റ്റര്‍ കണ്ടെത്തുകയായിരുന്നു.
സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് നല്ലനിലയിലാണോയെന്നറിയാന് മിന്നല്‍പരിശോധന നടത്തുന്നതിനായി ചിറ്റൂര്‍ ജില്ലിയിലേയ്ക്ക് യാത്രപോയതായിരുന്നു റെഡ്ഡിയും സംഘവും. വിജയലക്ഷ്മിയാണ് റെഡ്ഡിയുടെ ഭാര്യ, ജഗ് മോഹന്‍ റെഡ്ഡി, ശര്‍മിള എന്നിവരാണ് മക്കള്‍.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications