കാരി സതീഷിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റി
ആലപ്പുഴ: പോള്‍ വധക്കേസിലെ പന്ത്രണ്ടാം പ്രതി കാരി സതീഷിന്റെ ജാമ്യാപേക്ഷ സെപ്‌റ്റംബര്‍ 24ന് പരിഗണിക്കാനായി മാറ്റിവച്ചു.
ജില്ലാ സെഷന്‍സ് ജഡ്‌ജി ഇ മൊയ്‌തീന്‍ കുഞ്ഞാണ് ഹര്‍ജി മാറ്റിവച്ചത്. പൊലീസ് കേസ് ഡയറി ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് രണ്ടാം തവണയും അപേക്ഷ മാറ്റിയിരിക്കുന്നത്.
സതീഷിനെക്കൂടാതെ ഏഴ്, ഒന്‍പത്, പത്ത്, പതിനൊന്ന് പ്രതികളായ സുനില്‍, അനീഷ്, ബിനോയ്, ജയിന്‍ ജോസ് എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി മാറ്റിവച്ചരിക്കുകയാണ്.
പോളിനെ കുത്താന്‍ കാരി സതീഷ് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന കത്തി നിര്‍മ്മിച്ച ഇരുമ്പുപണിക്കാരന്‍ പ്രസാദ്, സഹോദരന്‍ രങ്കന്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.
ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.
കത്തി പണിയാനായി പൊലീസാണ് തന്നോട് ആവശ്യപ്പെട്ടതെന്നും മറ്റും പ്രസാദ് ഒരു ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.












Click it and Unblock the Notifications