ഷോപ്പിയാന്‍: യുവതികളുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ ഷോപ്പിയാനില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പുറത്തെടുത്തു. മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ രാവിലെ ഏഴു മണി മുതലാണ് ആരംഭിച്ചത്.
മൃതദേഹങ്ങളുടെ വിദഗ്‌ധ പരിശോധനകള്‍ക്കായി ദില്ലി ഓള്‍ ഇന്ത്യ ഇന്‍സിസ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും ഷോപ്പിയാനിലെത്തിയിരുന്നു. സിബിഐയുടെ പ്രത്യേക അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ജില്ലാ സെഷന്‍സ് ജഡ്‌ജിമാരാണ് മൃതദേഹങ്ങള്‍ പുറത്തെചടുക്കുന്നതിനുള്ള അനുമതി നല്‍കിയത്. മരിച്ച യുവതികളുടെ ബന്ധുക്കളുടെ അനുമതിയും മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നതിനായി ലഭിച്ചിരുന്നു.
കഴിഞ്ഞ മേയ് 29ന് കാണാതായ നിലോപര്‍ (22), ഭര്‍ത്തൃ സഹോദരി ആസിയ (17) എന്നിവരെ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ പിറ്റേന്ന് വീടിനടുത്തെ നദിക്കരയില്‍ കണ്ടെത്തുകയായിരുന്നു. സൈനികരാണ് സംഭവത്തിന് പിന്നിലെ ഉത്തരവാദികളെന്നാരോപിച്ച് വിവിധ സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കശ്‌മീര്‍ താഴ് വരയെ ഇളക്കിമറിച്ചിരുന്നു.
കേസില്‍ തെളിവു നശിപ്പിച്ചെന്നാരോപിച്ച് അറസ്റ്റിലായ നാല് പൊലീസ് ഉദ്യോഗസ്‌ഥര്‍ക്ക് ജമ്മു കശ്‌മീര്‍ ഹൈക്കോടതി അടുത്തയിടെ ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications