മാന്യതയില്ലാത്ത ശംബളം നീതികരിക്കാനാവില്ല
ദില്ലി: സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ (സിഇഒ) മാന്യതയില്ലാത്തതെന്ന് പറയിപ്പിയ്‌ക്കുന്ന തരത്തില്‍ ഭീമമായ ശംബളം വാങ്ങുന്നത് കണ്ടില്ലെന്ന് നടിയിക്കാനാവില്ലെന്ന് കോര്‍പ്പറേറ്റ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
സിഇഒമാര്‍ക്ക് എന്തു ശമ്പളം നല്‍കണമെന്ന് തീരുമാനിക്കേണ്ടത് കമ്പനിയുടെ ഓഹരി ഉടമകളാണെന്ന് സമ്മതിച്ചു കൊണ്ടുതന്നെ മന്ത്രി തുടര്‍ന്നു, അശ്ലീലവും മൗലികാവകാശമാണെന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഉദാരവത്‌കരണം. നിയന്ത്രണങ്ങളില്‍ നിന്ന് നമ്മള്‍ അകലുകയാണ്. എന്നുവച്ച് എന്തിനും സ്വാതന്ത്ര്യമുണ്ടെന്നല്ല അതിനര്‍ത്ഥം
പുതിയ കമ്പനി ബില്ലിലെ വ്യവസ്‌ഥകള്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സ്‌റ്റാന്‍ഡിങ് കമ്മിറ്റി ഇക്കാര്യവും ചര്‍ച്ച ചെയ്യും. ഇന്ത്യയില്‍ 50 കോടി രൂപ വരെ പ്രതിവര്‍ഷ വേതനം പറ്റുന്ന സിഇഒമാരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തിന്റെ 12,500 മടങ്ങിലേറെയാണ് ഈ തുക. കോപ്പറേറ്റ് മന്ത്രിയുടെ നിര്‍ദ്ദേശം ഇന്ത്യന്‍ വ്യവസായ-വാണിജ്യ രംഗത്ത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടുണ്ട്.












Click it and Unblock the Notifications