കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ സുധാകരന്‍ കുത്തിയിരിപ്പ് സമരം നടത്തി

Google Oneindia Malayalam News

കണ്ണൂര്‍: താലൂക്ക്‌ ഓഫീസിനു മുന്‍പില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ കുത്തിയിരിപ്പ്‌ സമരം നടത്തി.

കണ്ണൂര്‍ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

കണ്ണൂര്‍ മണ്ഡലത്തിലെ പുതിയ വോട്ടര്‍മാരുടെ എണ്ണത്തിലെ വ്യക്തതയില്ലായ്മ ദുരൂഹമാണെന്ന് ആരോപിച്ചാണ് യു ഡി എഫ് സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

പതിനായിരത്തില്‍ അധികം പുതിയ വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്കനുസരിച്ച് ഇത് മൂവായിരത്തില്‍ കൂടാന്‍ പാടില്ല. സി പി എം കള്ളവോട്ട് സൃഷ്ടിക്കുകയാണെന്ന് യു ഡി എഫ് ആരോപിക്കുന്നു.

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും വോട്ടര്‍ പട്ടികയുടെ പേരില്‍ യുഡിഎഫ് ഇറങ്ങിപ്പോയിരുന്നു.

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തുന്ന സി പി എമ്മിന് അനുകൂലമായാണ് ജില്ലാ കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിയും ആരോപിച്ചിരുന്നു.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ്‌ അട്ടിമറിയ്ക്കാന്‍ വയലാര്‍ രവി ശ്രമം നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

കേന്ദ്രമന്ത്രി സ്വന്തം സ്ഥാനത്തിന്‍റെ മാന്യത നഷ്ടപ്പെടുത്തി അധികാര ദുര്‍വ്വിനിയോഗം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X