ദോര്‍ജി ഖണ്ഡു അരുണാചല്‍ മുഖ്യമന്ത്രി

അമ്പത്തിനാലുകാരനായ ഖണ്ഡു തുടര്‍ച്ചയായി രണ്ടാം തവണയാണ് അരുണാചല്‍ മുഖ്യമന്ത്രിയാകുന്നത്. രാജ്‌ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ (റിട്ടയേര്‍ഡ്) ജെജെ സിങാണ് ഖണ്ഡുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ദോര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍, എഐസിസി നിരീക്ഷകന്‍ വി നാരായണ സ്വാമി, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം ലീസിനോ ഫെലേറോര്‍, എന്നിവര്‍ പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി ഗഗാങ് അപാങ്ങില്‍ നിന്ന് 2007ലാണ് ദോര്‍ജി ഖണ്ഡു ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേറ്റത്. ബംഗ്ലാദേശ് യുദ്ധത്തില്‍ ആര്‍മി ഇന്‍റലിജന്‍സ് ഓഫിസറായി ഖണ്ഡു സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1990, 1995 ല്‍ മുക്തോ നിയോജകമണ്ഡലത്തില്‍ നിന്നും ഖണ്ഡു നിയമസഭയിലെത്തി. 2007 ല്‍ സഹകരണമന്ത്രിയായി. 23 വര്‍ഷത്തെ അപാങ്ങ് ഭരണത്തിനുശേഷം അവസാനിപ്പിച്ചു കൊണ്ടാണ് ഖണ്ഡു മുഖ്യമന്ത്രിപദത്തിലെത്തിയത്.
അരുണാചല്‍പ്രദേശിലെ 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് വിജയിച്ചത്. 42 സീറ്റുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചു. അഞ്ച് സീറ്റുകളുള്ള എന്‍സിപി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്താങ്ങും.












Click it and Unblock the Notifications