കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസാരം: പൈലറ്റുമാരുടെ ജോലി തെറിച്ചു

Google Oneindia Malayalam News

വാഷിങ്‌ടണ്‍: സംസാരിച്ച്‌ സംസാരിച്ച്‌ വിമാനം നിലത്തിറക്കാന്‍ മറന്നുപോയ പൈലറ്റുമാരുടെ പണി തെറിച്ചു. ഇരുവരുടെയും ലൈസന്‍സും അധികൃതര്‍ തടഞ്ഞുവച്ചു.

കഴിഞ്ഞ 21ന്‌ സാന്‍ഡിയാഗോയില്‍ നിന്നും മിന്നപൊളിസിലേക്ക്‌ പോയ 188ാം നമ്പര്‍ വിമാനം പറപ്പിച്ച നോര്‍ത്ത്‌ വെസ്‌റ്റ്‌ എയര്‍ലൈന്‍സിന്റെ പൈലറ്റുമാരുടെ പണിയാണ്‌ തെറിച്ചത്‌. വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റും സഹപൈലറ്റും കൂടി സംസാരത്തില്‍ മുഴുകി. ഇടക്കി ഇവര്‍ ലാപ്‌ടോപ്പും ഉപയോഗിക്കാന്‍ തുടങ്ങി.

ഈ സമയം വിമാനം നിലത്തിറക്കേണ്ട സ്ഥലവും കഴിഞ്ഞ്‌ 240 കിലോമീറ്ററോളം മുന്നോട്ടുപോയിരുന്നു. എന്നിട്ടും പൈലറ്റുമാര്‍ സംഭവമറിഞ്ഞില്ല. പിന്നീട്‌ വിമാനത്തിലെ മറ്റൊരു ജീവനക്കാരന്‍ ഇന്റര്‍കോമിലൂടെ നിങ്ങള്‍ എങ്ങോട്ടാണ്‌ പോകുന്നതെന്ന്‌ ചോദിച്ചപ്പോഴാണ്‌ പൈലറ്റുമാര്‍ക്ക്‌ സ്ഥലകാലബോധമുണ്ടായത്‌.

നേരത്തേ എയര്‍ലൈനില്‍ നിന്നും എയര്‍ട്രാഫിക്ക്‌ കണ്‍ട്രോളില്‍ നിന്നും വിളിവന്നെങ്കിലും സംസാരത്തിന്റെ മുറുക്കത്തില്‍ ഇരുവരും കാര്യമറിഞ്ഞിരുന്നില്ല. അവസാനം അമളി പറ്റിയതറിഞ്ഞ പൈലറ്റുമാര്‍ വിമാനം തിരിച്ച്‌ പറത്തി യഥാസ്ഥാനത്ത്‌ ഇറക്കി. സംഭവം യുഎസില്‍ ആകെ പാട്ടായി ഇതോടെ ഇരുവര്‍ക്കും ജോലി നഷ്ടപ്പെടുകയും ലൈസന്‍സ്‌ റദ്ദാക്കുകയും ചെയ്‌തു.

ഇരുവരും നല്ല ഒന്നാന്തരം പൈലറ്റുമാരാണെന്നാണ്‌ എയര്‍ലൈന്‍ അധികൃതര്‍ പറയുന്നത്‌. പക്ഷേ എന്ത്‌ ചെയ്യാന്‍ എത്ര കഴിവുള്ളവരായാലും ശ്രദ്ധപോയാല്‍ തീര്‍ന്നില്ലേ. കമ്പനിച്ചട്ടങ്ങള്‍ക്ക്‌ വിരുദ്ധമായിട്ടാണ്‌ ഇവര്‍ ലാപ്‌ടോപ്പ്‌ ഉപയോഗിച്ചുകൊണ്ടിരുന്നത്‌.

വളരെ ശ്രദ്ധാപൂര്‍വ്വവും ചൂടുപിടിച്ചതുമായ ഒരു ചര്‍ച്ചയിലായിരുന്നു തങ്ങളെന്നാണ്‌ ഇരുവരും അധികൃതര്‍ക്ക്‌ വിശദീകരണം നല്‍കിയത്‌. എന്തായാലും ഇവര്‍ ചര്‍ച്ചചെയ്‌ത്‌ ഈ അന്താരാഷ്ട്ര പ്രശ്‌നത്തിന്റെ പേരില്‍ കാര്യം നിസാരമായി തള്ളിക്കളയാന്‍ വിമാനക്കമ്പനി തയ്യാറായില്ല.

തങ്ങളുടെ കമ്പനി പുതിയ കമ്പനിയില്‍ ലയിച്ചാല്‍ പുതിയ ജോലി സമയം എങ്ങനെയായിരിക്കും എന്നതായിരുന്നുവത്രേ ഇവരുടെ ചൂടുപിടിച്ച ചര്‍ച്ച.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X