റുക്‌സാന ജമ്മു കശ്മീര്‍ പൊലീസില്‍

റുക്‌സാന, സഹോദരന്‍, ഭീകരാക്രമണത്തില്‍ പരുക്കേറ്റ ഇവരുടെ ബന്ധു എന്നിവരെ ജമ്മ കശ്മീര്‍ പ്രത്യേക പൊലീസില്‍ പ്രത്യേക ഉദ്യോഗസ്ഥരായി നിയമിച്ചുവെന്ന് ഔദ്യോഗികമായ അറിയിപ്പ് പുറത്തുവന്നു.
ജമ്മു കശ്മീരിലെ രജൗരി ജില്ലയിലാണ് റുക്‌സാനയുടെ വീട്. കഴിഞ്ഞവെള്ളിയാഴ്ച റുക്‌സാനയുടെ വീടിന് നേര്‍ക്ക് വീണ്ടും ഭീകരാക്രമണമുണ്ടായിരുന്നു.
സെപ്റ്റംബര്‍ 22നായിരുന്നു രാജ്യത്തെയാകെ അമ്പരിപ്പിച്ചുകൊണ്ട് റുക്‌സാന ഭീകരനെ വധിച്ചുവെന്നവാര്‍ത്ത പുറത്തുവന്നത്. ലഷ്‌കര്‍ നേതാവായ അബു ഒസാമയെയാണ് റുക്‌സാന കൊലപ്പെടുത്തിയത്.
തന്റെയും കുടുംബത്തിന്റെയും രക്ഷയ്ക്കായി ഈ പെണ്‍കുട്ടി ഭീകരന്റെ കയ്യിലുള്ള തോക്ക് തന്നെ പിടിച്ചുവാങ്ങി അയാളെ വെടിവയ്ക്കുകയായിരുന്നു. ഈ ധീരകൃത്യത്തിന് കേന്ദ്രസര്‍ക്കാര്‍ റുക്‌സാനക്ക് ധീരതയ്ക്കുള്ള ബഹുമതി നല്‍കി ആദരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആക്രമണം നടക്കുമ്പോള്‍ റുക്‌സാനയും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. ആക്രമണമുണ്ടായേയ്ക്കുമെന്ന് സൂചന ലഭിച്ചതിനാല്‍ റുക്‌സാനയെയും കുടുംബത്തേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications