ഹൈക്കോടതി ജഡ്‌ജി വി ഗിരി രാജിവെച്ചു

ജഡ്‌ജിയായി തുടരുന്നതില്‍ അസൗകര്യമുള്ളതിനാലല്ല രാജിയെന്നും അഭിഭാഷകനായി തുടരുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നും തോന്നിയതിനാലാണ് രാജിയെന്നും അദ്ദേഹം ഒരു ടിവി ചാനലിനോട് പറഞ്ഞു. സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യാനാണ് ഉദ്ദേശമെന്നും അദ്ദേഹം വെളിപ്പെടുത്തി.
2007 ഓഗസ്റ്റ് ഒന്നിനാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ വി ഗിരി ജഡ്‌ജിയായി നിയമതിനാവുന്നത്. സ്ഥിരനിയമനം അടുത്ത തന്നെ ഉണ്ടാകാനിരിയ്‌ക്കെയാണ് അപ്രതീക്ഷിതമായ രാജി. സ്ഥിരനിയമനമാവുന്നത് സംബന്ധിച്ച് എന്തെങ്കിലും തടസ്സങ്ങളുള്ളതായി വിവരമില്ല.
സര്‍വീസ്, നികുതി, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്‌ദ്ധനായ ജസ്റ്റിസ് വി ഗിരി ഇത് സംബന്ധിച്ച കേസുകളാണ് പ്രധാനമായും കേട്ടിരുന്നത്. പൂനെ ഐഎല്‍എസ് ലോ കോളജില്‍ നിന്ന് എല്‍എല്‍ബി പാസായതിനുശേഷം 1985 ഡിസംബര്‍ 14നാണ് സന്നതെടുത്തത്.












Click it and Unblock the Notifications