ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യം: പൂജാരി കീഴടങ്ങി

Sculpture
ചെന്നൈ: ക്ഷേത്രത്തിനുള്ളില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ കേസില്‍ കാഞ്ചീപുരം മചേശ്വരര്‍ ക്ഷേത്രത്തിലെ പൂജാരി കോടതിയില്‍ കീഴടങ്ങി.

ഏതാനും ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന പൂജാരി ദേവനാഥന്‍ തിങ്കളാഴ്‌ച ഉച്ചയോടെ കാഞ്ചീപുരത്തെ ഒന്നാം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌ കീഴടങ്ങിയത്‌.

ക്ഷേത്രത്തിലെത്തുന്ന വനിതകളുമായി ഗോപുരത്തിനു സമീപത്തുവച്ച് ശാരീരിക ബന്ധത്തില്‍ഏര്‍പ്പെടുകയും അതു മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയുമായുരുന്നു പൂജാരി ചെയ്തുവന്നിരുന്നത്.

കാഞ്ചീപുരത്തെ ഒരു കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതോടെയാണ്‌ പൂജാരി ദേവനാഥന്റെ പ്രവൃത്തികള്‍ വെളിച്ചത്തു വന്നത്‌. മൊബൈല്‍ എം.എം.എസ്‌ , വീഡിയോ സിഡി കള്‍, ഇന്റര്‍നെറ്റ്‌ എന്നിവയിലൂടെ പൂജാരിയുടെയും യുവതികളുടെയും ആഭാസരംഗങ്ങള്‍ പുറം ലോകത്തെത്തി.

സംഭവം പുറംലോകമറിഞ്ഞതോടെ ദേവനാഥന്‍ ഒളിവില്‍പ്പോവുകയായിരുന്നു. ഇയാള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ്‌ ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

ഈ കേസുമായി ബന്ധപ്പെട്ട്‌ കാഞ്ചീപുരത്തെ വീഡിയോ പാര്‍ലറുകളില്‍ പോലീസ്‌ റെയ്‌ഡ്‌ നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ്‌ ദേവനാഥന്‍ കോടതിയില്‍ കീഴടങ്ങിയത്‌.

ക്ഷേത്രദര്‍ശനത്തിനെത്തിയ നാലു ഭക്തകളെ ഉള്‍പ്പെടുത്തിയാണ്‌ പൂജാരി ആഭാസരംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 36 കാരനായ ദേവനാഥന്‌ ഭാര്യയും രണ്ടു പെണ്‍മക്കളുമുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+