തീവ്രവാദം:പണമൊഴുകിയത് നവാസിലൂടെ

നേരത്തെ ഐഎന്‍എല്ലിന്റെ സജീവപ്രവര്‍ത്തകനായിരുന്ന നവാസ് ഹവാല മാര്‍ഗ്ഗത്തിലൂടെയാണ് പണം കണ്ടെത്തിയിരുന്നത്. ബഹ്‌റിന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലെ ലഷ്‌കര്‍ ഏജന്ററുമാരാണ് പണം ലഭ്യമാക്കിയിരുന്നത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതിയായ തടിയന്റവിട നസീറിനും ഹാലിമിനും കോടികള്‍ കൈമാറിയിട്ടുണ്ടെന്ന് നവാസ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എറണാകുളം കളക്ടറേറ്റ് സ്‌ഫോടനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും നവാസ് പറഞ്ഞു.
കാശ്മീരിലേക്കുള്ള റിക്രൂട്ട്‌മെന്റിനും പണം നല്‍കിയത് നവാസായിരുന്നു. തഹാവൂര്‍ ഹുസൈന്‍ റാണയുടെ കേരളസന്ദര്‍ശനവും നവാസിന് അറിയാമായിരുന്നെന്നാണ് സൂചന. കളമശ്ശേരി ബസ് കത്തിക്കലിന് പണം എത്തിച്ചു നല്‍കിയതും നവാസ് ആയിരുന്നു.
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ പിഎം വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരില്‍ നിന്നാണ് നവാസിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പറമ്പായി മജീദില്‍ നിന്നാണു കത്തിക്കലിന് നേതൃത്വം നല്‍കിയതു നവാസാണെന്ന വിവരം പൊലീസിനു ലഭിച്ചത്.












Click it and Unblock the Notifications