കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വവര്‍ഗരതി തടയാന്‍ ജയിലില്‍ ഒളിക്യാമറ

  • By Staff
Google Oneindia Malayalam News

Jail
തിരുവനന്തപുരം: ജയിലുകളിലെ അക്രമവും സ്വവര്‍ഗരതിയും തടയുന്നതിന്‌ ക്ലോസ്‌ഡ് സര്‍ക്യൂട്ട്‌ ടി.വികള്‍ സ്ഥാപിക്കാന്‍ ആഭ്യന്തരവകുപ്പ്‌ തീരുമാനിച്ചു.

പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഈ സമ്പ്രദായം നടപ്പാക്കും. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്നിന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ഈ പദ്ധതി ഉദ്‌ഘാടനം ചെയ്യും.

കേരളത്തിലെ ജയിലുകളില്‍ ആദ്യമായാണ്‌ തടവുകാരെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതിന്‌ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്‌. ആധുനിക രീതിയില്‍ സജീകരിച്ചിട്ടുളള കണ്‍ട്രോള്‍ റൂമിലും സൂപ്രണ്ടിന്റെ മുറിയിലും ജയിലിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കും.

24മണിക്കൂറും ഈ സംവിധാനം പ്രവര്‍ത്തന സജ്‌ജമായിരിക്കും. രാത്രികാലങ്ങളില്‍ വെളിച്ചത്തിന്റെ അഭാവത്തിലും പ്രവര്‍ത്തിക്കുന്ന ക്യാമറകളാണ്‌ സജ്‌ജമാക്കിയിട്ടുളളത്.

ദീര്‍ഘകാലം ജയിലില്‍ താമസിക്കുമ്പോള്‍ മാനുഷികമായ ബലഹീനതകളാല്‍ ജയിലുകളില്‍ സ്വവര്‍ഗരതി നടക്കുന്നുണ്ടെന്ന്‌ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്‌ വെളിപ്പെടുത്തി.

പലപ്പോഴും സമ്മതമില്ലാതെ ബലംപ്രയോഗിച്ചാണ്‌ ഇത്‌ നടക്കുക. ഇങ്ങനെയുളള സംഭവം ജയിലില്‍ അരങ്ങേറിയാല്‍ അപ്പോള്‍ തന്നെ തടയാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തടവുകാരുടെ പരസ്‌പര ആക്രമണം, അഴിമതി, മദ്യപാനം, മയക്കുമരുന്ന്‌ ഉപയോഗം എന്നിവ തടയുക, വാര്‍ഡര്‍മാരുടെയും മറ്റുദ്യോഗസ്‌ഥരുടെയും തിരോധാനം തടയുക, കഠിന ശിക്ഷ തടവുകാരുടെ ജോലി ഒഴിവാക്കല്‍, തടവുചാട്ടം തടയല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ കണ്ടെത്തുക എന്നിങ്ങനെയുളള കാര്യങ്ങള്‍ ക്ലോസ്‌ഡ് സര്‍ക്യൂട്ട്‌ ടി.വി സ്‌ഥാപിക്കുന്നതു വഴി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X