കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭാ പാട്ടീല്‍ യുദ്ധവിമാനത്തില്‍ പറന്നു

  • By Staff
Google Oneindia Malayalam News

GOING UP: President Pratibha Patil waves dressed in a special G-suit for the flight.
പുനെ: യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പുതിയ ചരിത്രം രചിച്ചു. പുനെയിലെ ലോഹഗണിലെ വ്യോമ സേനാ ആസ്ഥാനത്ത് നിന്ന് രാവിലെ 11 മണിയ്ക്കാണ് രാഷ്ട്രപതിയെയും വഹിച്ചു കൊണ്ടുള്ള സുഖോയ് 30 എംകെ വണ്‍ പറന്നുയര്‍ന്നത്. ഇന്ത്യന്‍വ്യോമസേനയുടെ കരുത്ത് അറിയുന്നതിനും സേനയുടെ ധാര്‍മ്മികവീര്യം ഉയര്‍ത്തുന്നതിനുമാണ് രാഷ്ട്രപതി യുദ്ധവിമാനത്തില്‍ പറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ പക്കലുള്ള അത്യാധുനിക യുദ്ധവിമാനങ്ങളുടെ പട്ടികയില്‍ ഒന്നാമത്തെതാണ് സുഖോയി. മണിക്കൂറില്‍ 500-800 കിലോമീറ്റര്‍ വേഗതയില്‍ പറക്കാവുന്ന വിമാനമാണിത്.

യുദ്ധവിമാനത്തില്‍ പറക്കുന്ന ആദ്യ വനിതാ പ്രസിഡന്റും ഏറ്റവും പ്രായമേറിയ വനിതയുമെന്ന ബഹുമതികളാണ് ഇന്ത്യയുടെ സര്‍വസൈന്യാധിപ കൂടിയായ പ്രതിഭ പാട്ടീലിന് ഇതോടെ സ്വന്തമായിരിക്കുന്നത്.

ഇരുപത് മിനിറ്റോളം രാഷ്ട്രപതിയുടെ സാഹസികപ്പറക്കല്‍ നീണ്ടുനിന്നു. മലയാളി പൈലറ്റ് വിങ് കമാന്‍ഡര്‍ എസ് സാജനാണ് വിമാനം പറത്തിയത്. സുഖോയ് 30 എംകെഐ വിമാനത്തില്‍ യാത്ര ചെയ്യാന്‍ ആന്റി ഗ്രാവിറ്റി സ്യൂട്ട് ധരിച്ചാണ് എഴുപത്തിനാലുകാരിയായ പ്രതിഭാ പാട്ടീല്‍ എത്തിയത്. ഉയര്‍ന്ന തലങ്ങളില്‍ ഭൂമി ചെലുത്തുന്ന അതിഗുരുത്വാകര്‍ഷണം ചെറുക്കാനും രക്തസമ്മര്‍ദ്ദം സാധാരണതലത്തില്‍ നിലനില്‍ക്കാനും സഹായിക്കുന്ന വസ്ത്രമാണിത്.

യാത്രയ്ക്കു മുന്‍പ് രാഷ്ട്രപതിയ്ക്ക് ആചാരപൂര്‍വമുള്ള ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയിരുന്നു. മൂന്ന് മാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പ്രതിഭ വാനില്‍ പുതു ചരിത്രം കുറിച്ചത്. എപിജെ അബ്ദുല്‍ കലാമാണ് ഇതിന് മുമ്പ് സുഖോയ് വിമാനത്തില്‍ പറന്ന പ്രസിഡന്റ്. 2006ലായിരുന്നു കലാം പുനെയില്‍ നിന്നും സുഖോയി വിമാനത്തില്‍ പറന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X