ബാംഗ്ലൂര്‍ സ്‌ഫോടനം നടത്തിയത് നസീര്‍

ബാംഗ്ലൂരില്‍ സ്‌ഫോടനം നടത്താനുള്ള വസ്തുക്കള്‍ ശേഖരിച്ചത് പാലക്കാട്ടുനിന്നാണെന്നും കേരളത്തില്‍ ആലുവ, കണ്ണൂര്‍, മലപ്പുറം, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ക്ക് ഒരുക്കം നടത്തിയതെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തി.
ഇരുവരെയും ഈസ്റ്റ് ബാവി കോടതി ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേന്ദ്രരഹസ്യാന്വേഷ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തുവരുകയാണ്. മുമ്പ് കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും മുമ്പ് കേരളത്തില്‍ അറസ്റ്റിലായപ്പോള്‍ പാര്‍ട്ടിയാണ് തന്നെ രക്ഷിച്ചതെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ലഷ്‌കര്‍ ഇ തൊയ്ബയാണ് ബാംഗ്ലൂരിലെ സ്‌ഫോടനം നടത്താന്‍ പണം നല്‍കിയത്. മൊത്തം 11 ബോംബുകളായിരുന്നു ബാംഗ്ലൂരില്‍ സ്ഥാപിച്ചതെന്നും ഇയാള്‍ പറഞ്ഞു. ഇവയില്‍ 9 എണ്ണം മാത്രമാണ് പൊട്ടിയത്.
സ്‌ഫോടനം നടത്തുന്നതിന് ഒരു മാസം മുമ്പ് ബാംഗ്ലൂരിനടുത്ത് ഹൊസൂരില്‍ വീട് വാടകയ്‌ക്കെടുത്തുു. എല്ലാ സജ്ജമാക്കി പത്തുദിവസം മുമ്പ് കേരളത്തിലേയ്ക്ക് മടങ്ങി. പിന്നീട് ഒരു സ്‌കോര്‍പ്പിയോയിലാണ് ബാംഗ്ലൂരിലെത്തിയത്.
24 ബോംബുകള്‍ ടൈമറുകള്‍ സ്ഥാപിച്ച് ശരിയാക്കി, 25ന് പുലര്‍ച്ചെ നേരത്തേ തീരുമാനിച്ച സ്ഥലങ്ങളില്‍ സ്ഥാപിച്ചു. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയില്‍ പൊട്ടിത്തെറിക്കത്തക്ക വിധത്തിലായിരുന്നു ടൈമറുകള്‍ ക്രമീകരിച്ചത്.
സ്‌ഫോടനം കഴിഞ്ഞ് വീണ്ടും കേരളത്തിലേയ്ക്ക് വന്നു. പിന്നീട് നസീറും ഷഫാസും മുംബൈ, കൊല്‍ക്കത്ത എന്നീ സ്ഥലങ്ങള്‍ വഴി ബംഗ്ലാദേശില്‍ എത്തി. അവിടെ പാകിസ്താന്‍കാര്‍ക്കൊപ്പമായിരുന്നു താമസം. ഇവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിലായത്. ഇവരെ തെളിവെടുപ്പിനായി വൈകാതെ ബാംഗ്ലൂരില്‍ എത്തിയ്ക്കും.












Click it and Unblock the Notifications