നസീറും ഷഫാസും കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍

2008 ജൂലൈയില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ നടന്ന സ്ഫോടന പരന്പരകള്‍ നടത്തിയത് ഇവരാണ്. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനും വേണ്ടിയാണ് ഇവരെ വിട്ടുകിട്ടണമെന്ന് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്.
ഉത്തരമേഖലാ പോലീസ് ഐ.ജി. ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശപ്രകാരം കേരളപോലീസിലെ മൂന്നംഗ സംഘവും നസീറിനെ വിട്ടുകിട്ടാന്‍ അപേക്ഷയുമായി വ്യാഴാഴ്ച വൈകിട്ട് ഷില്ലോങ്ങിലെത്തിയിരുന്നു.
എന്നാല്‍ ജുഡീഷ്യല്‍കസ്റ്റഡിയിലായിരുന്ന ഇവരെ കോടതി കര്‍ണാടക പോലീസിനു വിട്ടുകൊടുക്കുകയായിരുന്നു.
ലഷ്‌കര്‍ ഇ തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറായ നസീര്‍ ബോംബ്‌നിര്‍മാണത്തില്‍ വിദഗ്ധനാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. റഹീം എന്നയാളുടെ സഹായത്തോടെയാണ് ഇയാള്‍ ബോംബുണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
ബാംഗ്ലൂര്‍ സ്ഫോടനത്തിനായി ഇവര്‍ സാധനസാമഗ്രികള്‍ ശേഖരിച്ചത് പാലക്കാട്ടുനിന്നായിരുന്നു. സ്ഫോടനത്തിന് ശേഷം കണ്ണൂരിലെത്തിയ നസീറും ഷഫാസും പിന്നീട് ദില്ലി, കൊല്‍ക്കത്ത വഴി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications