കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6മാസത്തിനുള്ളില്‍ രാഷ്ട്രീയം വിടും: കരുണാനിധി

  • By Staff
Google Oneindia Malayalam News

Karunanidhi
ചെന്നൈ: ആറുമാസത്തിനുള്ളല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഉപേക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി.

ചെന്നൈയില്‍ വള്ളുവര്‍ കൂട്ടം സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് 2010 ജൂണ്‍ മാസത്തോടെ രാഷ്ട്രീയമുപേക്ഷിക്കുമെന്ന് കരുണാനിധി അറിയിച്ചത്.

തുടര്‍ന്നുള്ള ജീവിതം പാവപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനായി മാത്രം ചെലവഴിയ്ക്കും. മുഖ്യമന്ത്രിയെന്ന നിയില്‍ എന്റെ ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയായി.

പുതിയ നിയമസഭാ മന്ദിര നിര്‍മാ പൂര്‍ത്തീകരണവും കൊട്ടൂര്‍പുരത്തെ അണ്ണാ സെന്റിനറി ലൈബ്രറി നിര്‍മ്മാണവും 2010ല്‍ കോയമ്പത്തൂരില്‍ നടക്കുന്ന തമിഴ്ഭാഷാ സമ്മേളനവുമാണ് ഇനി ഞാന്‍ കാത്തിരിക്കുന്നത്.

സമ്മേളനത്തിന് ശേഷം ഞാന്‍ നിങ്ങളോട് കൂടുതല്‍ അടുക്കും. മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ഞാന്‍ നിങ്ങളില്‍ ഒരാളാകും- കരുണാനിധി പറഞ്ഞു.

അഞ്ചുതവണയാണ് കരുണാനിധി തമിഴ്‌നാട് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. അറുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ എല്ലാ തിരഞ്ഞെടുപ്പിലും സ്വന്തം സീറ്റ് നിലനിര്‍ത്തിയ നേതാവാണ് അദ്ദേഹം. സംസ്ഥാനത്തില്‍ ഭരണത്തിലിരിക്കുകയും കേന്ദ്രത്തില്‍ ഭരണത്തില്‍ പങ്കാളി ആയിരിക്കുകയും ചെയ്യുന്ന സമയത്ത് കരുണാനിധി സജീവ രാഷ്ട്രീയം വിടുന്നത് ഡിഎംകെ ആശയക്കുഴപ്പത്താലാക്കിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X