മദനിയുമായി ബന്ധമുണ്ടെന്ന് നസീര്‍

നസീറും മദനിയും വിവിധ സ്ഥലങ്ങളില്‍ വച്ച് പലതവണ കണ്ടിട്ടുണ്ടെന്നാണ് സൂചന. 2007 ഒക്ടോബറില്‍ കൊല്ലത്ത് മദനിയും നസീറിന്റെ കൂട്ടുകാരും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥത വഹിച്ചത് നസീറാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനിടെ അഹമ്മദാബാദില്‍ സ്‌ഫോടനം നടത്താനായി സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് താനാണെന്നും നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്നാണ് ഇതിനായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചത്. അഹമ്മദാബാദ് സ്‌ഫോടനത്തില്‍ അമ്പതോളം പേരായിരുന്നു മരിച്ചത്. റോഡ്, റയില്‍ മാര്‍ഗ്ഗങ്ങളിലൂടെ പലപ്പോഴായാണത്രേ സ്‌ഫോടകവസ്തുക്കള്‍ കേരളത്തില്‍ നിന്നും അഹമ്മദാബാദില്‍ എത്തിച്ചത്.
ബാംഗ്ലൂരില്‍ 2002ല്‍ ഏറ്റുമുട്ടലില്‍ മരിച്ച അല്‍ ഉല്‍മ നേതാവ് ഇമാം അലിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും നസീര്‍ സമ്മതിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് ഉള്‍പ്പെടെ പല കേസുകളിലും മുഖ്യപ്രതിയാണ് ഇമാം അലി.












Click it and Unblock the Notifications