സോമനാഥ ക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടു

യുഎസില്‍ അറസ്റ്റിലായ തഹാവൂര്‍ ഹുസൈന്‍ റാണയ്‌ക്കെതിരായ വിചാരണയ്ക്കിടെ ചിക്കാഗോ ഫെഡറല്‍ കോടതിയിലാണ് എഫ്ബിഐ ഈ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ആരൊക്കെയായിരുന്നു ഇവര്‍ വധിയ്ക്കാന്‍ പദ്ധതിയിട്ടതെന്ന് വ്യക്തമായിട്ടില്ല. ദില്ലിയിലെ ഡിഫന്‍സ് കോളെജ് അക്രമിയ്ക്കാന്‍ ലക്ഷ്‌കര്‍ പദ്ധതിയിട്ടിരുന്നതായി എഫ്ബിഐയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു
2009 സപ്തംബര്‍ ഏഴിന് റാണയും ഹെഡ്‌ലിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം പിടിച്ചെടുത്താണ് ഈ വിവരം ശേഖരിച്ചതെന്ന് പത്ത് പേജുവരുന്ന കുറ്റപത്രത്തില്‍ എഫ്ബിഐ വിശദീകരിയ്ക്കുന്നു. ഈ സംഭാഷണത്തില്‍ സൂചിപ്പിച്ച നാല് കേന്ദ്രങ്ങള്‍ വ്യാപാര പദ്ധതികളായിരുന്നുവെന്നായിരുന്ന് റാണ നേരത്തെ പറഞ്ഞത് കളവായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ദേശീയ ഡിഫന്‍സ് അക്കാദമി പിന്നീടാണ് ഇവര്‍ ലക്ഷ്യത്തില്‍ ഉള്‍പ്പെടുത്തിയത്.
ഖാലിദ് ബിന്‍ വാലീദ് എന്ന ലഷ്‌കര്‍ അംഗത്തോട് ഡിഫന്‍സ് അക്കാദമി ആക്രമിക്കാന്‍ ആവശ്യപ്പെടുമെന്നും സംഭാഷണത്തിനിടെ റാണ പറഞ്ഞതായി എഫ്ബിഐ അറിയിക്കുന്നു. ഇന്ത്യയിലെ പ്രതിരോധ സ്ഥാപനങ്ങളുടെ ദൃശ്യങ്ങളും സുരക്ഷ സംബന്ധിച്ച വിവരങ്ങളും പാകിസ്താനിലെ തീവ്രവാദി നേതാക്കള്‍ക്കും പാക് സൈന്യത്തിലെ ചില ഉദ്യോഗസ്ഥര്‍ക്കും കൈമാറിയതായും ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായിരുന്നു.


Click it and Unblock the Notifications