കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്മസ് ആഘോഷിക്കാന്‍ കന്യകാത്വം ലേലം ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

Girl
ഹോങ്കോങ്: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി പണം കണ്ടെത്താന്‍ കൗമാരക്കാരി കന്യകാത്വം ലേലം ചെയ്യുന്നു.

ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് വഴിയാണ് ഹോങ്കോങ് കാരിയായ വിദ്യാര്‍ത്ഥിനി കന്യകാത്വം ലേലം ചെയ്തത്. സംഭവം ഇതിനകം തന്നെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

പരസ്യം വഴി 7,740 ഡോളര്‍ വരെ കുട്ടിയ്ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. പരസ്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെയും കുട്ടിക്ക് പണം വാഗ്ദാനം ചെയ്ത വ്യക്തിയെയും താക്കീത് ചെയ്തിട്ടുണ്ട്.

കുട്ടിയ്ക്ക് പണം വാഗ്ദാനം ചെയ്തയാള്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

പരസ്യം പ്രസിദ്ധീകരിച്ച സൈറ്റിനും പൊലീസ് താക്കീത് നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ നിങ്ങളുടെ ശരീരം പണത്തിന് വേണ്ടി വില്‍ക്കരുത്, അത് നിങ്ങളുടെ ഭാവി നശിപ്പിക്കുമെന്നിങ്ങനെ ഒരു മുന്നറിപ്പ് സൈറ്റില്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 9നാണ് പെണ്‍കുട്ടി പരസ്യം നല്‍കിയത്. കുട്ടി സ്വന്തം വയസ്സ് പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നില്ല. പക്ഷേ താനൊരു കൗമാരക്കാരിയാണെന്നും ഏറ്റവും കൂടുതല്‍ പണം നല്‍കുന്നയാള്‍ക്ക് താന്‍ കന്യകാത്വം നല്‍കാന്‍ തയ്യാറാണെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു.

10,000 ഹോങ്കോങ് ഡോളര്‍ മുതലാണ് ആളുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടിരുന്നത്. കുറഞ്ഞത് നൂറ്് വ്യക്തികളെങ്കിലും പെണ്‍കുട്ടിയുടെ പരസ്യത്തോട് പ്രതികരിച്ചിട്ടുണ്ട്.

ചിലര്‍ കുട്ടിയുടെ ഫോട്ടോകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്തത് ഹിസ്റ്റീരിക്ക് എന്ന് സ്വയം വിശേഷിപ്പിച്ച ഒരാളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X