Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി നേതൃത്വത്തില്‍ തലമുറ മാറ്റം പൂര്‍ത്തിയായി

Nitin Gadkari being congratulated by outgoing president Rajnath Singh
ദില്ലി: പുതിയ ദേശീയ പ്രസിഡന്റായി മഹാരാഷ്ട്ര ഘടകം നേതാവ് നിതിന്‍ ഗഡ്കാരിയെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിരഞ്ഞെടുത്തതോടെ ബിജെപി നേതൃത്വത്തിലെ തലമുറ മാറ്റം പൂര്‍ത്തിയായി. കാലാവധി പൂര്‍ത്തിയായ രാജ്‌നാഥ് സിങ് അധ്യക്ഷപദവി ഒഴിഞ്ഞതിനെ തുടര്‍ന്ന് ഗഡ്കരി അധ്യക്ഷനായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെ.പിയ്‌ക്കേറ്റ തിരിച്ചടിയ്ക്ക് പിന്നാലെ പുതു നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കള്‍ വഴിമാറുന്നതിന്റെ ഭാഗമായാണ് നിതിന്‍ ഗഡ്കരിയുടെ നിയമനം. വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ലിമെന്ററി യോഗത്തില്‍ എല്‍കെ അദ്വാനി ലോക്‌സഭാ പ്രതിപക്ഷ നേതൃസ്ഥാനം സുഷമ സ്വരാജിന് കൈമാറിയിരുന്നു. 52 കാരനായ ഗഡ്കാരി ബിജെ.പി ദേശീയ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രയം കുറഞ്ഞയാളാണ്.

ബിജെപിയുടെ സംഘടന പാര്‍ലമെന്ററി സംവിധാനങ്ങളില്‍ സമ്പൂര്‍ണമായ മാറ്റമാണ് ഗഡ്കരിയുടെ അധ്യക്ഷസ്ഥാനത്തോടെ ഉണ്ടായിരിയ്ക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് പുറത്ത് അധികം അറിയപ്പെടാത്ത ഗഡ്കരി ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനത്തെത്തുന്നത് ആര്‍എസ്എസിന്റെ ആശീര്‍വാദത്തോടെയാണ്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതുമായി വ്യക്തിപരമായ അടുപ്പം ഗഡ്കരിയ്ക്കുണ്ട്.

ബിജെപിയുടെ അടിസ്ഥാനപരമായ ആശയങ്ങളിലൂന്നി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യമാണ് ഗഡ്കരിയുടെ ചമലില്‍ ആര്‍.എസ്.എസ് ഏല്‍പ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടന എ.ബി.വിപിയിലൂടെയാണ് ഈ നാഗ്പൂരുകാരന്‍ സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടന്നത്. മഹാരാഷ്ട്ര നിയമസഭയില്‍ പലകുറി അംഗമായിട്ടുണ്ട്.

രാവിലെ പതിനൊന്നു മണിയോടെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലിറങ്ങിയ ഗഡ്കരിയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കുകയുണ്ടായി. തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്തെത്തി. പാര്‍ലിമെന്ററി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഗഡ്കരിയ്ക്ക് രാജ്‌നാഥ് സിങ്ങും എല്‍കെ അദ്വാനിയും മധുരം നല്‍കുകയും മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.

വാജ്‌പേയിയും അദ്വാനിയും വഹിച്ച പദവി ഏറ്റെടുക്കുന്നത് തികച്ചും വെല്ലുവിളിയാണെന്ന് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതി്‌ന ശേഷം നിതിന്‍ ഗഡ്കാരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+