കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു

  • By Staff
Google Oneindia Malayalam News

Auto
തിരുവനന്തപുരം: ഓട്ടോറിക്ഷ - ടാക്‌സി തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക്‌ മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന്‌ പിന്‍വലിച്ചു.

സംയുക്ത സമരസമിതി നേതാക്കള്‍ മന്ത്രിസഭാ ഉപസമിതിയംഗങ്ങളായ ജോസ്‌ തെറ്റയില്‍, എളമരം കരീം എന്നിവരുമായാണ്‌ ചര്‍ച്ച നടത്തിയത്‌.

നിരക്ക്‌ വര്‍ധിപ്പിക്കുക, യൂസേഴ്‌സ്‌ ഫീ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പണിമുടക്ക്‌. ഈ ആവശ്യങ്ങള്‍ മന്ത്രിസഭാ ഉപസമിതി നിയമിച്ച സമിതി പരിശോധിച്ച്‌ ഒരുമാസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ്‌ പണിമുടക്ക്‌ പിന്‍വലിച്ചത്‌.

ടാക്‌സികളുടെ പെര്‍മിറ്റ്‌ ഓതറൈസേഷന്‍ എസ്‌.ടി.എ യില്‍ നിന്നും ആര്‍.ടി.ഒ യിലേക്ക്‌ മാറ്റുക എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നുവെങ്കിലും കേന്ദ്രനിയമ പ്രകാരം സംസ്ഥാന സര്‍ക്കാരിന്‌ ഇത്‌ ചെയ്യാന്‍ കഴിയില്ലെന്ന്‌ മന്ത്രി ജോസ്‌ തെറ്റയില്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച്‌ കേസ്‌ നടക്കുന്നുണ്ട്‌. പെര്‍മിറ്റ്‌ ഓതറൈസേഷനുള്ള അധികാരം എസ്‌.ടി.എ യില്‍ നിന്നും ആര്‍.ടി.ഒ യിലേക്ക്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നുണ്ട്‌.

ഓട്ടോ-ടാക്‌സി നിരക്കുവര്‍ധനവ്‌ പുനര്‍നിര്‍ണയം നടത്താന്‍ നാറ്റ്‌പാക്കിന്റെ സഹായത്തോടെ പഠനം നടക്കുകയാണ്‌. 15 ദിവസത്തിനുള്ളില്‍ നാറ്റ്‌പാക്‌ തയ്യാറാക്കുന്ന റിപ്പോര്‍ട്ട്‌ ഗതാഗത സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍, സ്റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അതോറിറ്റി സെക്രട്ടറി എന്നിവരടങ്ങുന്ന സമിതിക്ക്‌ നല്‍കും.

റിപ്പോര്‍ട്ട്‌ വിലയിരുത്തിയശേഷം ഈ സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരിക്കും നിരക്ക്‌ വര്‍ധിപ്പിക്കുന്നകാര്യം പരിഗണിക്കുക. യൂസേഴ്‌സ്‌ ഫീ ഒഴിവാക്കുന്ന ആവശ്യം ഒറ്റയടിക്ക്‌ പരിഹരിക്കാന്‍ കഴിയില്ലെന്ന്‌ മന്ത്രി തെറ്റയില്‍ അറിയിച്ചു.

മന്ത്രിമാര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലും ക്രിസ്‌മസും ശബരിമല തീര്‍ത്ഥാടനവും പരിഗണിച്ചും 21 മുതല്‍ നടത്തിവരുന്ന സമരം പിന്‍വലിക്കുന്നതായി മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷം സംയുക്ത സമരസമിതി കണ്‍വീനര്‍ പി.വി.കൃഷ്‌ണന്‍ മാധ്യമപ്രവര്‍ത്തകരോട് ‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X