Get Updates
Get notified of breaking news, exclusive insights, and must-see stories!

അവഗണന നിര്‍ത്തണമെന്ന് കരുണാകരന്‍

K Karunakaran
തിരുവനന്തപുരം: തനിയ്‌ക്കൊപ്പം കോണ്‍ഗ്രസിലേയ്ക്ക് മടങ്ങിവന്നവര്‍ക്ക് കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന് കരുണാകരന്റെ പരാതി.

ഇക്കാര്യം കാണിച്ച് കരുണാകരന്‍ കെപിസിസിയ്ക്ക് കത്ത് നല്‍കി. ഡിസംബര്‍ 31ന് പാര്‍ട്ടിയുടെ അംഗത്വ വിതരണം പൂര്‍ത്തിയാകും. ഈ സാഹചര്യത്തില്‍ എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് കരുണാകരന്റെ ആവശ്യം.

ഇതിനായി 250,000 മെമ്പര്‍ഷിപ്പ് ബുക്കുകള്‍ ഉടന്‍ നല്‍കണം. കോണ്‍ഗ്രസ് അംഗത്വ വിതരണത്തില്‍ പതിനാലു ജില്ലകളിലും എനിക്കൊപ്പം തിരിച്ചുവന്നവര്‍ അവഗണന അനുഭവിക്കുകയാണ്.

ബ്ലോക്ക്, മണ്ഡലം ഭാരവാഹികളില്‍ എനിക്കൊപ്പം വന്നവര്‍ കുറവാതിനാല്‍ അംഗത്വവിതരണം കാര്യമായി നടക്കുന്നില്ല. മെമ്പര്‍ഷിപ്പ് ബുക്കുകള്‍ കിട്ടാത്തതിനാല്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനുമാവുന്നില്ല- കരുണാകരന്‍ ചൂണ്ടിക്കാട്ടി.

നേരത്തേ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വന്നുകണ്ടപ്പോള്‍ കരുണാകരന്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം കത്ത് നല്‍കിയിരിക്കുന്നത്.

പീതാംബരക്കുറുപ്പ് എംപി ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി ആസ്ഥാനത്തെത്തിയാണ് കത്ത് നല്‍കിയത്. കരുണാകരന്റെ പരാതിയ്ക്ക് ഉടന്‍തന്നെ പരിഹാരം കാണാനാണ് കെപിസിസി തീരുമാനിച്ചിരിക്കുന്നത്.

ഇതിനായി മെമ്പര്‍ഷിപ്പ് ബുക്കുകള്‍ ഉടന്‍തന്നെ ലഭ്യമാക്കും. ഇതുവരെ അംഗത്വം ലഭിക്കാത്തവര്‍ക്ക് വെബ്‌സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും നേതൃത്വം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+