കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിടിബിടിയില്‍ ഒപ്പുവെക്കില്ല: ഇന്ത്യ

  • By Staff
Google Oneindia Malayalam News

ദില്ലി: നിലവിലെ സാഹചര്യങ്ങളില്‍ ഇന്ത്യ സിടിബിടി കരാറില്‍ ഒപ്പ് വെയ്ക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ഇന്ത്യ സന്ദര്‍ശിയ്ക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി യൂക്കിയോ ഹടായമയോടാണ് മന്‍മോഹന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ ആണവ നിരായുധീകരണത്തിനുളള സിടിബിടിയിലും എന്‍പിടിയിലും ഒപ്പുവയ്ക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈയാവശ്യമാണ് ഇന്ത്യ തള്ളിയത്. ഏകപക്ഷീയ മൊറട്ടോറിയം ആണവ പരീക്ഷണങ്ങള്‍ക്കു മേല്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ സ്വീകരിയ്ക്കാനാവില്ല. സമഗ്രമായ ആണവ നിര്‍വ്യാപനത്തിനും ആണവായുധ നിരോധനത്തിനുമെല്ലാം അനുകൂല നിലപാട് സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാ രാജ്യങ്ങളും ഇതിനോടു സഹകരിക്കുന്ന അവസ്ഥയുണ്ടാകണം എന്നതാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ള നിലപാടെന്നു ജപ്പാനെ പ്രധാനമന്ത്രി അറിയിച്ചു.

അതേ സമയം ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താന്‍ ദില്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായി. ഇതു പ്രകാരം ദില്ലി-മുംബൈ വ്യവസായിക ഇടനാഴി എന്ന അത്യാധുനിക റെയില്‍വെ ശൃംഖലയുടെ നിര്‍മാണത്തില്‍ ജപ്പാന്‍ ഇന്ത്യയെ സഹായിക്കും.

വാണിജ്യക്കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരത്തിന് വേണ്ട സഹായസഹകരണങ്ങള്‍ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. കോപ്പന്‍ ഹേഗന്‍ ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X