റാത്തോഡിനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസ്

രുചികയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവപരമ്പകളുമായി ബന്ധപ്പെട്ട് റാത്തോഡിന് നിസാരശിക്ഷയാണ് കോടതി വിധിച്ചത്. കോടതി വിധി നിശിതമായി വിമര്‍ശിയ്ക്കപ്പെടുകയും വന്‍ പ്രതിഷേധത്തിന് വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കേസ്് പുനപരിശോധിയ്്ക്കാന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തയാറായിരിക്കുന്നത്. റാത്തോഡിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുന്ന കാര്യം കേന്ദ്ര നിയമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് നിയമമന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയെ അത്മഹത്യയ്ക്ക് പ്രേരിപ്പിച്ചാല്‍ 305ആം വകുപ്പനുസരിച്ച് കുറഞ്ഞത് പത്ത് വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കാം. എന്നാല്‍ രുചിക ആത്മഹത്യ ചെയ്യുമ്പോള്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ റാത്തോഡിനെതിരെ 305ാം വകുപ്പ് പ്രയോഗിക്കാനാവില്ലെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ രുചികയ്ക്ക് പ്രായപൂര്ത്തിയയിരുന്നില്ലെന്നും ഇതിനുശേഷം രുചിക ആത്മഹത്യ ചെയ്യുന്നതുവരെയുള്ള മൂന്ന് വര്‍ഷവും റാത്തോഡ് രുചികയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായും തെളിഞ്ഞ സാഹചര്യത്തില്‍ മൂന്നുറ്റിയഞ്ചാം വകുപ്പ് പ്രയോഗിക്കാവുന്നതാണെന്ന് നിയമമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രുചികയുടെ പിതാവ് സുഭാഷ് ചന്ദ്ര ഗിര്ഹോത്രയും സഹോദരന് ആഷുവും കഴിഞ്ഞദിവസമാണ് റാത്തോറിനെതിരെ വീണ്ടും പരാതി നല്‍കിയത്. കേസില്‍ റാത്തോര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ജനുവരി ഒന്നിന് വീണ്ടും പരിഗണിക്കുന്നുണ്ട്. രുചികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതിനും പെണ്‍കുട്ടിയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയതിനുമായിരുന്നു റാത്തോറിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍.
രുചികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് 19 വര്‍ഷത്തിന് ശേഷം റാത്തോഡിന് കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 1990ലായിരുന്നു കേസിനാസ്പദമായ സംഭവം.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications