Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ഹര്‍ജി തള്ളണം: സിബിഐ

Pinarayi Vijayan
കൊച്ചി: ലാവലിന്‍ കേസില്‍ പ്രതിയായിരിക്കെ പിണറായി വിജയന്‌ അന്വേഷണത്തില്‍ ഇടപെടാന്‍ യാതൊരു അവകാശവുമില്ലെന്ന്‌ സിബിഐ ബുധനാഴ്‌ച കോടതിയെ അറിയിച്ചു.

പ്രതിരോധ മന്ത്രി എ.കെ. ആന്റണിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്‌ത്‌ സാക്ഷികളാക്കാന്‍ സിബിഐക്ക്‌ ഉത്തരവ്‌ നല്‍കണമെന്ന്‌ പിണറായി വിജയന്‍ കോടതിയോട്‌ അഭ്യര്‍ഥിച്ചിരുന്നു.

ഈ ആവശ്യത്തെ എതിര്‍ത്തുകൊണ്ട്‌ സിബിഐ ബുധനാഴ്‌ച പ്രത്യേക കോടതിയില്‍ സത്യവാങ്‌മൂലം ഫയല്‍ ചെയ്‌തു.

കേസ്‌ അന്വേഷണം എങ്ങനെ വേണമെന്നും ആരെയൊക്കെ ചോദ്യം ചെയ്യണമെന്നും അന്വേഷണം ഏതു രീതിയില്‍ വേണമെന്നും നിര്‍ദേശിക്കാന്‍ കേസിലെ പ്രതിയായ പിണറായിക്ക്‌ അവകാശമില്ലെന്ന്‌ സിബിഐ സത്യവാങ്‌മൂലത്തില്‍ ബോധിപ്പിച്ചു.

അന്വേഷണ രീതി തീരുമാനിക്കേണ്ടതും തെളിവുകള്‍ ശേഖരിക്കേണ്ടതും അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയാണ്‌. അതിനാല്‍ പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഹര്‍ജി തള്ളണമെന്ന്‌ സിബിഐ ആവശ്യപ്പെട്ടു. ഈ ഹര്‍ജിയില്‍ ജനവരി ഒന്നിന്‌ വാദം കേള്‍ക്കുന്നതിനായി പ്രത്യേക ജഡ്‌ജി കെ.പി. ജ്യോതീന്ദ്രനാഥ്‌ മാറ്റി.

ലാവലിന്‍ കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താതെയാണ്‌ തന്നെ സിബിഐ പ്രതിയാക്കിയിട്ടുള്ളതെന്ന്‌ പിണറായി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ വൈദ്യുതി മന്ത്രി ആകുന്നതിന്‌ മുമ്പും അതിനുശേഷവുമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ലാവലിന്‍ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയ ശേഷമാണ്‌ പിണറായിയെ ഏഴാം പ്രതിയാക്കിയതെന്ന്‌ സിബിഐ വ്യക്തമാക്കി. കേസില്‍ ഇപ്പോള്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്‌. അതിനാല്‍ പിണറായിയുടെ ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ കോടതിയോട്‌ അഭ്യര്‍ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+