രുചികയ്ക്ക് നീതി തേടി ഓണ്‍ലൈന്‍ ഗ്രൂപ്പ്

സംഭവം നടന്നിട്ടു വര്‍ഷങ്ങളായിട്ടും കേസിലെ പ്രതി മുന്‍ ഡിജിപി എസ് പിഎസ് റാത്തോഡിനു അര്‍ഹമായ ശിക്ഷ ലഭിക്കാത്തതിനെക്കുറിച്ചു ഗൌരവമായ ചര്‍ച്ചകളാണു ഫെയ്സ്ബുക്കിലെ ഗ്രൂപ്പില്‍ നടക്കുന്നത്.
രുചികയ്ക്കു നീതി വാങ്ങിക്കൊടുക്കണമെങ്കില്‍ മുന്‍ ഡിജിപിയെ രക്ഷിച്ചു നിര്‍ത്തുന്നവരാരൊക്കെ എന്നത് ആദ്യം കണ്ടുപിടിക്കണമെന്നാണ് പലരും നിര്‍ദേശിക്കുന്നത്. റാത്തോഡ് ഇന്ത്യക്ക് അപമാനം, റാത്തോഡ് നീ ദയ അര്‍ഹിക്കുന്നില്ല തുടങ്ങിയ പ്രസ്താവനകളും ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നുണ്ട്.
ഇതിനിടെ സാഹില്‍ വര്‍മ എന്ന കംപ്യൂട്ടര്‍ വിദഗ്ധന്‍ രുചികാക്കേസിനായി ഓണ്‍ലൈന്‍ പെറ്റീഷന്‍ തന്നെ തുടങ്ങിയിട്ടുണ്ട്.
രുചികയ്ക്കു നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ഒപ്പുകള്‍ ശേഖരിച്ചതിനു ശേഷം പ്രധാനമന്ത്രി, രാഷ്ട്രപതി, നിയമമന്ത്രി തുടങ്ങിയവര്‍ക്കു കൈമാറുകയാണു സഹീലിന്റെ ലക്ഷ്യം. 1993 ഡിസംബര്‍ 28നാണു രുചിക ആത്മഹത്യ ചെയ്തത്.
കേസില്‍ പ്രതിയായ റാത്തോഡിന്റെ പൊലീസ് മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഒപ്പം ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനത്തിന് പുറമേ ആത്മഹത്യാ പ്രേരണക്കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.












Click it and Unblock the Notifications