രുചികയുടെ പിതാവിന് രണ്ടാം ഭാര്യ?

1990 നവംബറിലാണ് താന്‍ ഗിര്‍ഹോത്രയെ വിവാഹം ചെയ്തതെന്നും പിന്നീട് 1995ല്‍ അഭിഭാഷകനും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും തന്നെ ഇറക്കിവിടുകയായിരുന്നുവെന്നും ഇവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി.
ഇവര്‍ ഇപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം കഴിയുകയാണ്. രുചികയെ റാത്തോര്‍ മാനഭംഗം ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഗിര്‍ഹോത്രയെ താന്‍ വിവാഹം ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്. പിന്നീട് 1993 ഡിസംബര്‍ 28നായിരുന്നു രുചിക ആത്മഹത്യ ചെയ്തത്.
അതേസമയം ഈ വാദം അടിസ്ഥാനരഹിതമാണെന്നും ഇങ്ങനെയൊരു സ്ത്രീയുമായി ഗിര്‍ഹോത്രയ്ക്ക് ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നുമാണ് ഗിര്‍ഹോത്രയുടെ സുഹൃത്തും 19 വര്‍ഷമായി രുചികയ്ക്കുവേണ്ടി നിയമയുദ്ധം നടത്തിവരുകയും ചെയ്യുന്ന ആനന്ദ് പ്രകാശ് പറയുന്നത്.
ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നം ഉയര്‍ത്തിവിട്ട് കേസിന്റെ ഗതി തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് കേസിലെ മുഖ്യപ്രതിയായ എസ്പിഎസ് റാത്തോഡാണെന്നും ആനന്ദ് ആരോപിച്ചു.
താന്‍ വീണയെ വിവാഹം ചെയ്തിട്ടില്ലെന്നും അവര്‍ തന്റെ വീട്ടില്‍ കുട്ടികളുടെ ആയയായി വന്നതാണെന്നും ഗിര്‍ഹോത്ര പറയുന്നു.
എന്നാല്‍ 1993ല്‍ രുചിക ആത്മഹത്യ ചെയ്തപ്പോള്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ വീണ ഒപ്പുവച്ചത് വീണ ഗിര്‍ഹോത്ര എന്ന പേരിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
റാത്തോഡിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടന്നപ്പോള്‍ അയാളുടെ ഭാര്യയും അഭിഭാഷകയുമായ ആഭ റാത്തോര്‍ ഗിര്‍ഹോത്രയും വീണയും തമ്മിലുള്ള വിവാഹബന്ധം പരാമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ഗിര്‍ഹോത്ര മറച്ചുവയ്ക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications