കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനീകരണം:കൊച്ചിയിലെ പദ്ധതികള്‍ക്ക് വിലക്ക്

  • By Super
Google Oneindia Malayalam News

Pollution
കൊച്ചി: പരിസ്ഥിതി മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് വിശാല കൊച്ചി വ്യവസായ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലക്ക്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ട് മാസത്തേക്കാണ് നടപടി.

മേഖലയില്‍ അടുത്ത ഓഗസ്റ്റ് വരെ വികസന പദ്ധതികള്‍ അനുവദിക്കില്ല. പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരിയ്ക്കുന്നവര്‍ക്ക് അത് മടക്കി നല്‍കും.

കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ 43 നഗരങ്ങളില്‍ നടപ്പിലാക്കുന്ന പുതിയ വന്‍കിട പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ 88 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പഠനത്തിന്റെ ഭാഗമായി സമഗ്ര മലിനീകരണ സൂചിക തയ്യാറാക്കിയിരുന്നു. ഈ സൂചികയില്‍ 70 പോയിന്റിന് മേലെ മലിനീകരണം രേഖപ്പെടുത്തിയ നഗരങ്ങള്‍ക്കാണ് വിലക്ക്. കൊച്ചി 75.08 ആണ് രേഖപ്പെടുത്തിയത്. വായു, ജല മലിനീകരണങ്ങള്‍ വിശദമായ പഠനത്തിന് വിധേയമാക്കിയിരുന്നു. ഉത്തരവ് മന്ത്രാലയം ബുധനാഴ്ച തന്നെ പുറത്തിറക്കിയിരുന്നു.

വിലക്ക് ഏര്‍പ്പെടുത്തിയ മേഖലയില്‍ എട്ടു മാസത്തിനുള്ളില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തും. പരിശോധനയില്‍ മലിനീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുള്ളൂ.

സംസ്ഥാനത്തെ വ്യവസായ വകുപ്പിന് ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കൊച്ചിയിലെ ഏത് വ്യവസായ മേഖലയാണെന്നത് ഇതുകൊണ്ട് തന്നെ വ്യക്തമായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X