Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: രേഖകള്‍ കൈമാറണം

Supreme Court
ദില്ലി: ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്എടി) ഏപ്രില്‍ 30നകം അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി.

കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രകോപന പ്രസംഗത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളുടെ മുഴുവന്‍ രേഖകളും കൈമാറാന്‍ ഗുജറാത്ത് സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു. എസ്‌ഐടിയുടെ ആവശ്യത്തെ എതിര്‍ത്ത് കേസന്വേഷണത്തിന് ഈ രേഖകള്‍ ആവശ്യമില്ലെന്ന്‌സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജസ്റ്റിസ് ഡികെ. ജെയിനിന്റെ ബെഞ്ച് ആ വാദം തള്ളി.

കലാപത്തിനു മുന്‍പും ശേഷവും നടത്തിയ എല്ലാ പ്രസംഗങ്ങളുടെയും രേഖകള്‍ കൈമാറാനാണ് കോടതി ഉത്തരവിട്ടിരിയ്ക്കുന്നത്. രേഖകള്‍ കൈമാറാത്തതിന് ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി എന്തുകൊണ്ടാണ് മടിക്കുന്നതെന്ന ചോദ്യമുയര്‍ത്തി.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ ലഭിച്ചിട്ടില്ലെന്ന് എസ്എടി പരാതിപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എസ്എടി ആവശ്യപ്പെട്ട രേഖകളില്‍ ഒരെണ്ണം മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ കൈമാറിയത്.

സൊറാബുദ്ദീന്‍ ഷേഖ് വധക്കേസ് അന്വേഷണം സിബിഐക്കു വിട്ട് ഒരാഴ്ച തികയും മുമ്പാണ് സുപ്രീം കോടതി വീണ്ടും ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. സിബിഐ മുന്‍ ഡയറക്ടര്‍ ആര്‍കെ രാഘവനാണ് എസ്എടിയുടെ തലവന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+