കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് തുരങ്കങ്ങള്‍

  • By Ajith Babu
Google Oneindia Malayalam News

 Zee News	Pak tunnels near border worry government‎
ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാക് പയറ്റ് തുടരുന്നതിനിടെ അതിര്‍ത്തിയോട് ചേര്‍ന്ന് പാകിസ്താന്‍ തുരങ്കള്‍ നിര്‍മ്മിയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് ഇന്ത്യക്ക് തലവേദനയാവുന്നു. പാക് പഞ്ചാബിലെ സര്‍ഗോധയിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രമാണിത്. സാധാരണ തുരങ്കങ്ങളെക്കാള്‍ വലുപ്പമുള്ളവയാണിതെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. റോഡുകളുമായി ബന്ധിപ്പിക്കാത്തതിനാല്‍ ഇവ ഗതാഗതത്തിനല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള മിസൈലുകള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നിഗമനം. സര്‍ഗോധയില്‍ പാക്കിസ്ഥാന് ആയുധശാലയും ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള എഫ്16 വിമാനങ്ങളുടെ താവളവുമുണ്ട്. ഏറ്റവും അപകടകാരിയായ ചൈനീസ് എം 11 മിസൈലുകള്‍ ഈ തുരങ്കങ്ങളില്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാക് സൈനികര്‍ക്ക് പരിശീലനം നല്‍കാന്‍ ചൈനീസ് അധികൃതര്‍ സ്ഥിരമായി ഇവിടം സന്ദര്‍ശിക്കാറുണ്ട്. പാക്കിസ്ഥാന്റെ ഈ നീക്കം ഇന്ത്യ ആശങ്കയോടെയാണു കാണുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കാന്‍ സേനയോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X