Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ദേശീയ ഭാഷയില്ല: കോടതി

Court Order
അഹ്മ്മദാബാദ്: ഇന്ത്യയ്ക്ക് ദേശീയ ഭാഷയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്നത് ഹിന്ദിയാണ്, എഴുതുന്നതാകട്ടെ ദേവനാഗരി ലിപിയും.

ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണുന്നവരുണ്ട് എന്നാല്‍ നിയമപ്രകാരം ഹിന്ദി ദേശീയ ഭാഷയല്ല- കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ് ജി മുഖോപാദ്യായ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്.

പാക്ക് ചെയ്ത വസ്തുക്കളില്‍ വിലയുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഹിന്ദിയില്‍ എഴുതേണ്ടത് നിര്‍ബ്ബന്ധമാണെന്ന് കാണിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി വിധി.

2009ല്‍ സുരേഷ് കഛാദിയ എന്നയാളാണ് എല്ലാ വസ്തുക്കളുടെ പാക്കുകളിലും ഹിന്ദിയിലുള്ള വിവരണം നിര്‍ബ്ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

ഹിന്ദി ദേശീയ ഭാഷയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന് കാണിച്ച് ഇന്നേവരെ ഭരണകേന്ദ്രം ഒരു അറിയിപ്പും പുറത്തിറക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദി രാജ്യത്തെ ഔദ്യോഗിക ഭാഷയാണെന്നും കോടതി പറഞ്ഞു. ഭരണഘടനയും ഹിന്ദിയ്ക്ക് ഔദ്യോഗിക ഭാഷയെന്ന സ്ഥാനം മാത്രമേ നല്‍കിയിട്ടുള്ളുവെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വസ്തുക്കള്‍ പാക്ക് ചെയ്ത് വില്‍ക്കുന്നത് സംബന്ധിച്ച് നിലവിലുള്ള നിയമം പിന്തുടര്‍ന്നാല്‍ മതിയെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+