Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍പ്പിത സര്‍വകലാശാല: നിലവിലെ സ്ഥിതി തുടരണം

Supreme Court
ദില്ലി: രാജ്യത്തെ 44 കല്‍പ്പിത സര്‍വ്വകലാശാലകളുടെ അനുമതി റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് വിവിധ സര്‍വ്വകലാശാലകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് നിവിലുള്ള അവസ്ഥ തുടരാന്‍ നിര്‍ദ്ദേശിച്ചു.

അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 44 കല്‍പ്പിത സര്‍വ്വകലാശാലകളുടെ അനുമതി റദ്ദ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

പി.എന്‍ ടാണ്ഠന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് യോഗ്യതയില്ലാത്ത സര്‍വ്വകലാശാലകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. രാജ്യത്തെ 130 സര്‍വ്വകലാശാലകളില്‍ 126 എണ്ണത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷമായിരുന്നു വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

രാജ്യത്തെ കല്‍പ്പിത സര്‍വ്വകലാശാലകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നതിനിടെയാണ് സുപ്രീം കോടതി വിധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+