Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജപക്‌സെ വീണ്ടും അധികാരത്തിലേക്ക്

Sri Lanka president takes early lead in election
കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. നിലവിലെ പ്രസിഡന്റ് മഹിന്ദ്ര രാജപക്‌സെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ആദ്യഫലങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

30 ലക്ഷം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രാജപക്‌സെ 18,45,500 വോട്ടുകള്‍ നേടി. മുഖ്യ എതിരാളിയും മുന്‍ കരസേന മേധാവിയുമായ ശരത് ഫോന്‍സകയ്ക്ക് 11,69,292 വോട്ടുകളും ലഭിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പോസ്റ്റല്‍ വോട്ടുകള്‍ പൂര്‍ണമായും എണ്ണിക്കഴിഞ്ഞു. തപാല്‍ വോട്ടുകളിലെ 70 ശതമാനം വോട്ടുകള്‍ രജപകസെയ്ക്ക് ലഭിച്ചു. 30 ശതമാനം വോട്ടുകളാണ് എതിരാളി ശരത് ഫൊന്‍സേക്കയ്ക്ക് ലഭിച്ചത്. ദക്ഷിണ, മധ്യ ശ്രീലങ്കയാണ് രാജപക്‌സെ പ്രധാനമായും തുണച്ചത്. അതേസമയം തമിഴ് സംസാരിക്കുന്നവര്‍ക്ക് മേധാവിത്വമുള്ള വടക്ക് കിഴക്കന്‍ മേഖലകളില്‍ രാജപക്‌സെക്ക് കാര്യമായ പിന്തുണ നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലധികം പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വോട്ടെണ്ണല്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ 50 ശതമാനം വോട്ടുനേടുന്ന സ്ഥാനാര്‍ഥി വിജയിക്കും. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ശരത് ഫോന്‍സേക തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് നിയമ വിരുദ്ധമാണെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.

ഇരുപതോളം സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ടെങ്കിലും പ്രസിഡന്റ് മഹീന്ദ്ര രാജപക്‌സെയും മുന്‍ സൈനിക മേധാവി ശരത്ത് ഫൊന്‍സേകയും തമ്മിലാണ് പ്രധാന മത്സരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+