Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഇറ്റാലിയന്‍ മമ്മിയുടേതല്ല ബാല്‍ താക്കറെ

Bal Thackeray
മുംബൈ: മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശിവസേനയുടെ രൂക്ഷ വിമര്‍ശനം. രാഹുലിന്റെ അമ്മയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വംശീയതയില്‍ തൊട്ടാണ് ശിവസേന വാക്‌പോര് രൂക്ഷമാക്കിയിരിക്കുന്നത്.

മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവശപ്പെട്ടതായിരിക്കാം. എന്നാല്‍ ഇറ്റാലിയന്‍ മമ്മിയ്ക്ക് എങ്ങനെയാണ് അത് അവകാശപ്പെടുകയെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തില്‍ ബാല്‍ താക്കറെ ചോദിച്ചു.

കോണ്‍ഗ്രസിന്റെ രാജകുമാരന്‍ അത്യധികം നിരാശയിലാണ്. അതിനാലാണ് അദ്ദേഹം മറാത്തി ജനതയേയും മഹാരഷ്ട്രയെയും അപമാനിച്ചത്. എല്ലാവര്‍ക്കും വന്ന് തുപ്പിയിട്ട് മടങ്ങാന്‍ മുംബൈ രാജ്യത്തിന്റെ ധര്‍മ്മശാലയല്ല. 1920ല്‍ സംയുക്ത മഹാരാഷ്ട്ര മുന്നേറ്റത്തിന്റെ ഭാഗമായി 105 മഹാരാഷ്ട്രീയരാണ് ജീവന്‍ ബലി കഴിച്ചത്.
ഭീകരാക്രമണ സമയത്ത് മുംബൈയെ സംരക്ഷിച്ചത് ഉത്തരേന്ത്യക്കാരായ കമാന്‍ഡോകളാണെന്ന് പറയുന്നത് ആക്രമണത്തിനിടെ രക്തസാക്ഷിത്വം വഹിച്ച ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്‌കര്‍, അശോക് കാംന്തെ, തുക്കാറാം ഓബ്ലെ എന്നിവരെ അപമാനിക്കുന്നതിന് തുല്യമാണ്.

മുംബൈ മഹാരാഷ്ട്രയുടെയും മറാത്ത ജനങ്ങളുടെയുമാണ്. ആരെങ്കിലും ഈ സത്യത്തെ വധിയ്ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മഹാരാഷ്ട്രീയരുടെ ആയുധങ്ങളെ നേരിടേണ്ടി വരും. ശിവസേനാ നേതാവ് തുറന്നടിച്ചു

മുംബൈ നഗരം എല്ലാ ഇന്ത്യാക്കാരുടേതാണെന്നുമാണ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച പറഞ്ഞിരുന്നു. മണ്ണിന്റെ മക്കള്‍ വാദത്തെ എതിര്‍ത്ത രാഹുല്‍ മുംബൈ ഭീകരാക്രമണ സമയത്ത് എന്‍എസ്ജി സംഘത്തിലെ ഉത്തരേന്ത്യക്കാരെ ഒഴിവാക്കാന്‍ ബാല്‍ താക്കറെയും രാജ് താക്കറെയും ആവശ്യപ്പെടാതിരുന്നതിരുന്നത് എന്ത് കൊണ്ടാണെന്നും ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+