ബിടി വഴുതനയ്ക്ക് അനുമതിയില്ല

ബിടി വഴുതനങ്ങ മനുഷ്യരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന് പഠിച്ച ശേഷമേ അനുമതി നല്‍കുന്ന കാര്യം അന്തിമമായി തീരുമാനിക്കൂ എന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനറ്റിക്ക് എന്‍ജിനീയറിങ് അപ്രൂവല്‍ കമ്മറ്റിയാണ് ബിടി വഴുതനങ്ങയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കനുകൂലമായി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ തീരുമാനം എടുത്തത്. എന്നാല്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ സംഘടിപ്പിച്ച പൊതുചര്‍ച്ചകളില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് അനുമതി നല്‍കേണ്ടെന്ന തീരുമാനമെടുത്തത്.
മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ് കമ്പനി(മഹികോ)യാണ് ബിടി വഴുതനങ്ങ വികസിപ്പിച്ചെടുത്തത്. കീടാണുക്കളില്‍നിന്നും പ്രതിരോധശേഷി നല്‍കുന്നതിന് കൃത്രിമമായി വിഷ ജീന്‍ സന്നിവേശിപ്പിച്ചിട്ടുള്ളതാണ് ബിടി വഴുതനങ്ങ. ബാസില്ലസ് തുറിന്‍ജെനസിസ്(ബിടി) എന്ന ബാക്ടീരിയയുടെ ക്രൈ വണ്‍ എസി എന്ന ജീനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഴുതനങ്ങയെ ആക്രമിക്കുന്ന കീടങ്ങളെ കൊല്ലാന്‍ ജീനിന് കഴിവുണ്‌ടെന്നാണ് ഇതിന്റെ ഉത്പാദകരുടെ അവകാശവാദം.
എന്നാല്‍ ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ മണ്ണിനെ നാശിപ്പിക്കുമെന്നും വിത്തു വിതരണം ബഹുരാഷ്ട്ര കമ്പനികളുടെ കുത്തകയാകുമെന്ന വാദമുയര്‍ത്തിയാണ് കര്‍ഷകരും പരിസ്ഥതി പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്തുവന്നത്. ജനിതകമാറ്റം വരുത്തി ഭക്ഷ്യസാധനങ്ങള്‍ രാജ്യത്തു കൃഷി ചെയ്യുന്നതിന് ഇതുവരെ അനുമതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications