നായനാര്‍ ഫുട്ബാള്‍ സ്പൊണ്‍സര്‍ ചെയ്യുന്നതാര്?

അതുകൊണ്ട് തന്നെ ഇപ്പോള്‍ വീണ്ടും ഈ മത്സരങ്ങള്‍ നടക്കുമ്പോള്‍ അത് സ്പൊണ്‍സര്‍ ചെയ്യുന്നത് ആരാണെന്നതിന് പ്രസക്തി ഉണ്ട്.
ഇത്തവണ നായനാര്‍ ഫുട്ബാള്‍ മത്സരങ്ങല്‍ സ്പൊണ്‍സര്‍ ചെയ്യുന്നത് മദ്യ/വിമാന വ്യവസായങ്ങളിലെ പ്രമുഖ ബ്രാന്റായ കിംഗ്‍ഫിഷറും പാരറ്റ് ഗ്രോവ് എന്ന സ്ഥാപനവുമാണ്. പാരറ്റ് ഗ്രോവ് എന്ന ചെന്നൈയിലെ സ്ഥാപനം ഫാരിസ് അബുബക്കറുടേതാണ്. മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ ഈ രണ്ട് കമ്പനികളുടേയും പരസ്വ ബോര്‍ഡുകളുടെ ബഹളമാണ്.
ഫാരിസ് അബുബക്കര്‍ മത്സരത്തിനായി പണം നല്‍കിയത് കഴിഞ്ഞ തവണ വന്‍ പ്രശ്നമായെങ്കിലും ഇത്തവണ അത് ഒരു ചര്‍ച്ചാവിഷയമേ ആയിട്ടില്ല. പാര്‍ട്ടിയുടെ തെറ്റ് തിരുത്തല്‍ ചര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ പോലും ഇത് ആര്‍ക്കും പ്രശ്നമല്ല.
കഴിഞ്ഞ വര്‍ഷം നായനാര്‍ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് പണം നല്‍കിയതിന് ഏറെ അധിക്ഷേപിയ്ക്കപ്പെട്ടയാളാണ് ഫാരിസ് അബുബക്കര്‍. മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ ഫാരിസിനെ വെറുക്കപ്പെട്ടവന്‍ എന്ന് വരെ വിളിച്ചു. എന്നാല്‍ എന്താണ് വെറുക്കപ്പെടാനുള്ള കാര്യമെന്ന് വ്യക്തമാക്കിയതുമില്ല. അന്ന് വിവാദത്തിന് തിരികൊളുത്തിയ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ ഇതുവരെ ഈ പ്രശ്നം പറയാനായി വാ തുറന്നിട്ടില്ല. എന്ത് പറ്റി?
വന്‍തോക്കുകളില്‍ നിന്ന് പണവും സഹായവും പറ്റുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ സിപിഎം നേതാക്കള്‍ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിയ്ക്കു്ന്ന സ്ഥാപനങ്ങള്‍ക്കും മറ്റും ഇതാവാമോ? മത്സരത്തിന്റെ സംഘാടക സമിതിയില്‍ സിപിഎം നേതാക്കള്‍ മാത്രമാണ് ഉള്ളത്. സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജനാണ് സംഘാടക സമിതി ചെയര്‍മാന്‍.
ഇത് ശരിയാണോ എന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ടോയെന്ന് അറിയില്ല. ഇല്ലെന്നാണ് തോന്നുന്നത്. ഇതിന് വേണ്ടി വേണമെങ്കില്‍ ഒരു സ്റ്റേറ്റ് കമ്മറ്റിയും പിന്നെ അവൈലബിള്‍ പോളിറ്റ് ബ്യൂറൊയും ഫുള്‍ പോളിറ്റ് ബ്യൂറൊയും വിളിച്ച് ചേര്‍ക്കാവുന്നതാണ്.
ഭൂമി വികസിപ്പിയ്ക്കുന്ന മേഘലയില്‍ വ്യവസായം നടത്തുന്ന ശോഭ ഗ്രൂപ്പ്, പുരവങ്കര ഗ്രൂപ്പ്, അല്‍ഫ ഒണ്‍ എന്നീ കമ്പനികളും ഇക്കുറി മത്സരം സ്പൊണ്‍സര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications