ദില്ലി: തിരുവനന്തപുരത്ത് കവടിയാറിലുള്ള ഗോള്‍ഫ് ക്ലബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ സമര്‍പ്പിച്ച മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. മാപ്പപേക്ഷ നിരുപാധികമാണോയെന്ന് വ്യക്തമല്ലെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.
നിരുപാധികമുള്ള മാപ്പപേക്ഷ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കോടതി നിവേദിതതയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു.
ഗോള്‍ഫ് ക്ലബ് കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കികിട്ടാനാണ് നിവേദിത സുപ്രീം കോടതിയെ സമീപിച്ചത്. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിയ്ക്കും.