Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തുകളില്‍ ഒബാമയ്ക്ക് വിഡ്ഢിവിളി

Obama
വാഷിങ്ടണ്‍: ദിനംപ്രതി അമേരിക്കയുടെ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസില്‍ എത്തുന്ന കത്തുകള്‍ക്ക് കണക്കില്ല. ഇവയില്‍ പലതും പ്രസിഡന്റ് ബരാക് ഒബാമയ്ക്കായി വരുന്നതുമാണ്.

ഇതില്‍ നല്‍പ്പതിനായിരത്തോളം കത്തുകളില്‍ പകുതിയിലും ഒബാമയെ വിശേഷിപ്പിക്കുന്നത് വിഡ്ഢിയെന്നാണത്രേ. മറ്റാരുമല്ല ഒബാമ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തിരക്കിട്ട പൊതുപരിപാടികള്‍ക്കു ശേഷം രാത്രി വൈകി വീട്ടിലെത്തുമ്പോള്‍ വൈറ്റ് ഹൌസ് ജീവനക്കാര്‍ വായിക്കാന്‍ തിരഞ്ഞെടുത്തു വച്ചിട്ടുള്ള പത്തു കത്തുകളില്‍ അഞ്ചെണ്ണവും തന്നോടു ക്ഷുഭിതരാകുന്നവരുടേതായിരിക്കുമെന്നാണ് ഒബാമ പറഞ്ഞിരിക്കുന്നത്.

ലഭിക്കുന്ന കത്തുകളുടെ പ്രാതിനിധ്യ സ്വഭാവം ഒട്ടും നഷ്ടമാകാതിരിക്കാന്‍ ജീവനക്കാര്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ടെന്നും ഒബാമ നിരീക്ഷിച്ചു.

വിഡ്ഢിയെന്നാണ് പലരും സംബോധന ചെയ്യുന്നതെങ്കിലും ഇക്കാര്യത്തില്‍ ഒബാമയ്ക്ക് പരിഭവമേതുമില്ല. മാത്രമല്ല ഇത്തരം കത്തുകള്‍ ഒരു തരത്തില്‍ തന്നെ സഹായക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

രാജ്യത്തെ പരമോന്നത പദവിയിലിരിക്കുന്നയാള്‍ എന്ന തോന്നലിന്റെ നീര്‍ക്കുമിള തകര്‍ത്തുകളഞ്ഞ് ഒരു സാധാരണക്കാരനാണെന്ന് സ്വയം ഓര്‍മ്മപ്പെടുത്താന്‍ ഈ കത്തുകളാണത്രേ സഹായമാകുന്നത്. മാത്രമല്ല ഇത്തരം കത്തികളില്‍ക്കൂടി സാധാരണക്കാരായ അമേരിക്കക്കാരെ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിസൌറിയിലെ സെന്റ് ലൂയിസില്‍ റാലിയില്‍ പ്രസംഗിക്കവേയാണ് ഒബാമ വിഡ്ഢി വിളിക്കത്തുകളെക്കുറഇച്ച് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+