വിദേശ സര്‍വകലാശാല ബില്‍ അവതരിപ്പിക്കും

ഇടതുപാര്‍ട്ടികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നാലുവര്‍ഷത്തോളമായി ബില്ലിന് അംഗീകാരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ നിലനിന്നിരുന്ന ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് ബില്ല് വീണ്ടും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
എട്ട് മാസം നീണ്ടുനില്‍ക്കുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യുജിസിയുടെയോ മറ്റ് വിദ്യാഭ്യാസ ഏജന്‍സികളുടെയോ അംഗീകാരം ലഭിച്ചതിനുശേഷംമാത്രമേ ക്യാമ്പസുകള്‍ സ്ഥാപിക്കാന്‍ കഴിയൂ എന്ന് ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ല് പ്രകാരം വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ സെന്ററുകള്‍ ആരംഭിക്കാം. കോഴ്‌സുകള്‍ നടത്തി ബിരുദങ്ങള്‍ നല്‍കാന്‍ അനുമതിയും ഇതുപ്രകാരം നല്‍കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ബില്‍ ഇടയാക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications