Get Updates
Get notified of breaking news, exclusive insights, and must-see stories!

പുരോഹിതരുടെ പീഡനം: മാര്‍പാപ്പ മാപ്പപേക്ഷിച്ചു

Pope apologises for priests' child sex abuse
വത്തിക്കാന്‍സിറ്റി: അയര്‍ലണ്ടിലെ കത്തോലിക്കാ പുരോഹിതരുടെ ബാലലൈംഗിക പീഡനങ്ങളില്‍ ഇരയായവരോട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാപ്പപേക്ഷിച്ചു. അയര്‍ലണ്ടിലെ കത്തോലിക്കര്‍ക്കയച്ച ഇടയലേഖനത്തിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ.

പതിറ്റാണ്ടുകള്‍ക്കു മുന്പ് നടന്ന ബാലപീഡനത്തെക്കുറിച്ച് വത്തിക്കാന്‍ നടത്തുന്ന ആദ്യ പരസ്യപ്രസ്താവനയാണിത്.പീഡനത്തിനിരയായവരോടും അവരുടെ കുടുംബങ്ങളോടും സഭയുടെ ഭാഗത്തുനിന്നുണ്ടായ വഞ്ചന മനസ്സിലാക്കുന്നെന്ന് മാര്‍പാപ്പ ഇടയലേഖനത്തില്‍ പറയുന്നു.

ബാലപീഡന ആരോപണങ്ങളോട് പ്രതികരിക്കുന്നതില്‍ ബിഷപ്പുമാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും വത്തിക്കാന്‍ സമ്മതിച്ചിട്ടുണ്ട്. കുറ്റക്കാര്‍ ദൈവത്തിനു മുമ്പിലും തെറ്റുകളും കുറ്റങ്ങളും വിചാരണ ചെയ്യാനുള്ള നിശ്ചിത ട്രൈബ്യൂണലുകളുടെ മുമ്പിലും തങ്ങളുടെ തെറ്റുകള്‍ക്ക് മാപ്പ് പറയണമെന്ന നിര്‍ദ്ദേശവും മാര്‍പാപ്പ മുന്നോട്ടുവെച്ചു.

അതേ സമയം യഥാര്‍ത്ഥ പ്രതിസന്ധി മനസ്സിലാക്കാതെയാണ് വത്തിക്കാന്റെ പുതിയ നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അയര്‍ലന്‍ഡ് കൂടാതെ, മാര്‍പാപ്പയുടെ ജന്മസ്ഥലമായ ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സമാനമായ ആരോപണങ്ങള്‍ പുരോഹിതര്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇവയുടെ ഉത്തരവാദിത്വം വത്തിക്കാന്‍ ഏറ്റെടുക്കാന്‍ തയാറായിട്ടില്ല. ഇതിനെയാണ് വിമര്‍ശകര്‍ എതിര്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+