Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സപകടം: തിരച്ചില്‍ പുനരാരംഭിച്ചു

Rescue Team
കോട്ടയം: താഴത്തങ്ങാടി ബസ് അപകടത്തില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ ബുധനാഴ്ച രാവിലെ പുനരാരംഭിച്ചു. രാവിലെ ഏഴുമണിയോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അപകടം നടന്ന മീനച്ചിലാറ്റിലെത്തി.

നാട്ടുകാരുടെ സഹായത്തോടെയാണു മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തുന്നത്. കൂടുതല്‍ പേര്‍ വെള്ളത്തിലെ ചെളിയില്‍ കുടുങ്ങി കിടപ്പുണ്ടോ എന്നതാകും രക്ഷാപ്രവര്‍ത്തകര്‍ പ്രധാനമായും പരിശോധിക്കുക.

ഇതിനിടെ അപകടത്തില്‍ മരിച്ച 11 പേരുടെയും പോസ്റ്റ് മോര്‍ട്ടം ബുധനാഴ്ച നടക്കും. മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

താഴത്തങ്ങാടിയില്‍, മീനച്ചിലാറ്റില്‍ ആഴമേറിയ അറുപുഴ ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയ്ക്കു 2.18ന് ആണ് അപകടം ഉണ്ടായത്. ചേര്‍ത്തലയില്‍ നിന്നു സകുമരകം വഴി കോട്ടയത്തേക്കുള്ള പറമ്പില്‍ ട്രാവല്‍സ് ബസ് നിയന്ത്രണംവിട്ടു വഴിയരികിലെ െൈവദ്യുത പോസ്റ്റില്‍ ഇടിച്ചു പുഴയിലേക്കു വീഴുകയായിരുന്നു.

വീഴ്ചയില്‍ ബസ് പുഴയുടെ അടിത്തട്ടിലെ ചെളിയില്‍ ആണ്ടുപോവുകയായിരുന്നു. ബസില്‍ നിന്നു കൂടുതല്‍ പേര്‍ വെള്ളത്തില്‍ വീണിട്ടുണ്ടോ എന്നു സംശയമുണ്ട്. അങ്ങനെയെങ്കില്‍ മരണസംഖ്യ ഉയര്‍ന്നേക്കും.

പത്തടിയിലേറെ താഴ്ചയിലേക്കു മുങ്ങിയ ബസ് നാലര മണിക്കൂറിനു ശേഷം രാത്രി ഏഴിനാണ് ഉയര്‍ത്താനായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്കുളള ധനസഹായം ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പ്രഖ്യാപിക്കും.

അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കോട്ടയം ജില്ലാ കളക്ടറേറ്റില്‍ കണ്‍ട്രോള്‍റൂം തുറന്നിട്ടുണ്ട്. 0481 2562001, 0481 2562201 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ ലഭിയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+