കൊലക്കേസ് പ്രതി കസ്റ്റഡിയില്‍ മരിച്ചു

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാള്‍ മരിച്ചതെന്നാണ് വിവരം. 12 മണിയോടെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റ് വിവരം പ്രഖ്യാപിക്കാന്‍ രാവിലെ 11 മണിക്ക് പോലീസ് വാര്‍ത്താ സമ്മേളനവും വിളിച്ചതിനിടെയാണ് മുഖ്യപ്രതിയുടെ മരണം.
സിവിഎം ഗ്രൂപ്പ് പങ്കാളി വി. ജയകൃഷ്ണന്റെ ഭാര്യ ഷീല (47) മാര്‍ച്ച് 23 നാണ് കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടത്. ഷീലയുടെ കല്‍മണ്ഡപത്തുള്ള മൊബൈല്‍ക്കടയില്‍ ജോലിക്കുനിന്ന സമ്പത്താണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നാണ് വിവരം.
ഏതാനും നാള്‍മുമ്പ് ഇയാള്‍ മൊബൈല്‍ക്കടയിലെ ജോലിയുപേക്ഷിച്ച് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. അവിടെ നിന്നാണ് തമിഴ്‌മോഷണസംഘവുമായി ബന്ധം തുടങ്ങിയത്.
ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലും മറ്റുമായി നടത്തിയ വ്യാപക അന്വേഷണത്തിലാണ് മറ്റുള്ളവരെയും പിടികൂടാനായത്.
പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.












Click it and Unblock the Notifications