Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളേ ക്ഷമിയ്ക്കൂ: മാവോവാദികള്‍

Maoist
പട്‌ന: സ്‌കൂള്‍ തകര്‍ത്തതില്‍ ക്ഷമചോദിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാവോവാദികള്‍ കത്തെഴുതി. അക്രമത്തില്‍ പഠനം നിഷേധിക്കപ്പെട്ടതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കത്ത്.

ബിഹാറിലെ സോനെഗംഗ വിദ്യായഞ്ചല്‍ മേഖലയിലാണ് സംഭവം. ഹിന്ദിയില്‍ അച്ചടിച്ച കത്തിന്റെ നൂറുകണക്കിന് കോപ്പികളാണ് കുട്ടികളുടെ വീടുകളില്‍ മാവോവാദികള്‍ വിതരണം ചെയ്തത്.

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിന്റെ ഭാഗമായി സൈന്യം നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ സ്‌കൂള്‍ തകര്‍ക്കാതെ നിവൃത്തിയില്ല. എങ്കിലും കുട്ടികളുടെ പഠനം നിലച്ചതില്‍ വിഷമമുണ്ട്. അതില്‍ ഖേദിക്കുന്നു- കത്തില്‍ പയുന്നു.

സിപിഐ മാവോയിസ്റ്റ് എന്ന നക്‌സല്‍ ഗ്രൂപ്പിന്റെ പേരിലാണ് കത്ത്. നക്‌സല്‍ മേഖലയിലെ സ്‌കൂളുകള്‍ സൈന്യത്തിന്റെ താല്‍ക്കാലിക താവളമാക്കാനുള്ള നീക്കമാണ് സ്‌കൂള്‍ തകര്‍ക്കാന്‍ കാരണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഹാറിലെ ഖൈമര്‍റോത്താസ് ജില്ലയിലെ അഞ്ച് സ്‌കൂളുകളാണ് കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ മാവോവാദികള്‍ നശിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 25 ഓളം സ്‌കൂളുകള്‍ ബിഹാറില്‍ മാത്രമായി ഇവര്‍ തകര്‍ത്തുവെന്നാണ് പോലീസിന്റെ കണക്ക്.

2009 കഴിഞ്ഞ ഡിസംബറില്‍ ഔറംഗബാദ് ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ സ്‌കൂള്‍ തകര്‍ക്കരുതെന്ന് ആവശ്യപ്പെട്ട് മാവോവാദികള്‍ക്ക് കത്തെഴുതിയിരുന്നു. 'പ്രിയപ്പെട്ട മാവോയിസ്റ്റ് അങ്കിള്‍' എന്ന് അഭിസംബോധന ചെയ്താണ് അന്ന് കുട്ടികള്‍ കത്തെഴുതിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+