ബിജെപി പ്രവര്‍ത്തകന്റെ കല്ലറ വീണ്ടും പൊളിച്ചു
കണ്ണൂര്‍: ബോംബുകള്‍ കണ്ടെടുത്തതിന് ശേഷം പൊലീസ് സാന്നിധ്യത്തില്‍ പുനര്‍ നിര്‍മ്മിച്ച കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ ശവക്കല്ലറ വീണ്ടും തകര്‍ത്തു. 2005ല്‍ കൊലചെയ്യപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സൂരജിനെ അടക്കം ചെയ്ത മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലറയില്‍നിന്ന് കഴിഞ്ഞയാഴ്ച ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കല്ലറ പൊളിച്ച് പരിശോധനകള്‍ നടത്തിയിരുന്നു.
ഇതിന് ശേഷം ഞായറാഴ്ചയാണ് സൂരജിന്റെ ബന്ധുക്കള്‍ പുനര്‍ നിര്‍മ്മിച്ചത്. രാവിലെ തുടങ്ങിയ കല്ലറയുടെ നിര്‍മ്മാണം വൈകീട്ട് അവസാനിക്കുന്നതുവരെ എടക്കാട് പൊലീസിന്റെ സാന്നിധ്യം ശ്മാശനത്തിലുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ കല്ലറ വീണ്ടും തകര്‍ത്ത നിലയില്‍ കാണപ്പെടുകയായിരുന്നു.
സൂരജിനെ അടക്കം ചെയ്ത കല്ലറ നേരത്തെ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കല്ലറ പുതുക്കി പണിയുകയായിരുന്നു. കല്ലറ വീണ്ടും തകര്‍ക്കപ്പെട്ടേക്കാമെന്ന് കരുതിയാവണം പുനര്‍നിര്‍മ്മാണ സമയത്ത് ബോംബുകള്‍ സ്ഥാപിച്ചതെന്നാണ് പൊലീസ് നിഗമനം. ഇതുസംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയിലാണ് കല്ലറ മൂന്നാം തവണയും തകര്‍ക്കപ്പെട്ടത്.
രക്തസാക്ഷിയുടെ കല്ലറ വീണ്ടും തകര്‍ക്കപ്പെടുന്നത് ഏറെ വിവാദമുയര്‍ത്തുന്നതിനിടയില്‍ ജില്ലയില്‍ പ്രശ്‌നം കൂടുതല്‍ സംഘര്‍ഷത്തിന് ഇടയാക്കിയേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications