Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ വിവാദം പാര്‍ലമെന്റില്‍ ബഹളം

Parliament
ദില്ലി: ഐപിഎല്ലുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി ശശി തരൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം.

ഇടതു പാര്‍ട്ടികളും ബിജെപിയുമാണ് ആവശ്യം ഉന്നയിച്ചത്. ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു.

എന്നാല്‍ ഈ ആവശ്യം പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍ കുമാര്‍ ബെന്‍സല്‍ നിരാകരിച്ചു. ശൂന്യവേളയില്‍ വിഷയം ചര്‍ച്ചചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12 ന് വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ സഭയില്‍ പ്രസ്താവന നടത്തുമെന്നാണ് സൂചന.

ചോദ്യോത്തരവേള നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ ബസുദേവാചാര്യ, ബിജെപിയിലെ ശ്രീകാന്ത് ദുബെ എന്നിവരാണ് നോട്ടീസ് നല്‍കിയത്. ഐപിഎല്ലുമായി ബന്ധപ്പെട്ട വിവാദം മന്ത്രിമാര്‍ക്കു നേരെ നീങ്ങുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും അന്വേഷണം നടത്തണമെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ സഭയില്‍ കൈക്കൊള്ളേണ്ട പ്രതിരോധ തന്ത്രങ്ങളെക്കുറിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. പ്രണബ് കുമാര്‍ മുഖര്‍ജി, അഹമ്മദ് പട്ടേല്‍ എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+